News

പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: പ്രശസ്ത സം​ഗീതജ്ഞൻ കെ ജി ജയൻ (90) അന്തരിച്ചു. ജയ-വിജയ സഹോദരന്മാരിൽ പ്രശസ്തനാണ്. തൃപ്പൂണിത്തുറയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അയ്യപ്പഭക്തി ​ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ​ഗായകനാണ് അദ്ദേഹം. നടൻ മനോജ് കെ ജയൻ ഇളയ മകനാണ്. ശ്രീകോവിൽ നട തുറന്നു...., വിഷ്ണുമായയിൽ പിറന്ന വിശ്വ രക്ഷക..., രാധതൻ പ്രേമത്തോടാണോ കൃഷ്ണ... തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ​ഗാനങ്ങൾ. സം​ഗീത ജീവിതത്തിന്റെ 63-ാം വർഷത്തിലേക്ക് കടന്ന അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ കെ ജി ജയൻ നവതി ആഘോഷിച്ചിരുന്നു.

ദീർഘനാളായി തൃപ്പൂണിത്തുറയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി വീട്ടിൽ തന്നെയായിരുന്നു. ആയിരത്തിലധികം ഗാനങ്ങൾക്കാണ് അദ്ദേഹം രചന നിർവഹിച്ചത്. നിരവധി തമിഴ്, മലയാളം സിനിമ ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചു. നക്ഷത്രം ദീപങ്ങൾ തിളങ്ങി, ഹൃദയം ദേവാലയം, പ്രാണ സഖി ഞാൻ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമ ഗാനങ്ങൾ.

ശബരിമലയിൽ നടതുറക്കുന്ന സമയം മുഴങ്ങുന്നത് അദ്ദേഹം പാടിയ ശ്രീകോവിൽ നട തുറന്നു.... എന്ന ഗാനമാണ്. 1991-ൽ സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു. 2019-ൽ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT