News

അജിത്തിന് ബോളിവുഡിൽ നിന്നൊരു വില്ലൻ;'ഗുഡ് ബാഡ് അഗ്ലി'യിലേക്ക് ബോബി ഡിയോളും ജോൺ എബ്രഹാമും പരിഗണനയിൽ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്ന് പേരിട്ടിരിക്കുന്ന സിനിമ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് നിർമ്മിക്കുന്നത്. സിനിമയിലേക്ക് അണിയറപ്രവർത്തകർ ബോളിവുഡിൽ നിന്നു വില്ലനെ തേടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

സൂര്യ ചിത്രം കങ്കുവയിലൂടെ തമിഴ് അരങ്ങേറ്റം നടത്തിയ സിനിമയിലേക്ക് പരിഗണിക്കുന്നതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. അനിമൽ എന്ന സിനിമയിലെ നടന്റെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുഡ് ബാഡ് അഗ്ലിയിലേക്ക് അണിയറപ്രവർത്തകർ പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ട്.

അതോടൊപ്പം ബോളിവുഡ് താരം ജോൺ എബ്രഹാമിനെയും ഗുഡ് ബാഡ് അഗ്ലി ടീം സമീപിച്ചതായുള്ള റിപ്പോർട്ടുകളുണ്ട്. ഇവരിൽ ഒരാളായിരിക്കുമോ അതോ രണ്ടുപേരും അജിത്തിന്റെ വില്ലന്മാരാകുമോ എന്ന സംശയത്തിലാണ് ആരാധകർ.

സിനിമയിൽ അജിത്ത് ട്രിപ്പിൾ റോളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ മൂന്ന് വ്യത്യസ്ത സ്വഭാവമുളള കഥാപാത്രങ്ങളെയാകും നടൻ അവതരിപ്പിക്കുക എന്നാണ് സൂചന.18 വർഷങ്ങൾക്കിപ്പുറമാണ് നടൻ ട്രിപ്പിൾ റോളിലെത്തുന്നത്.

2006 ൽ പുറത്തിറങ്ങിയ വരലാറ് എന്ന സിനിമയിലാണ് അജിത് ഇതിന് മുമ്പ് മൂന്ന് വേഷങ്ങളിലെത്തിയത്. 2010 ൽ പുറത്തിറങ്ങിയ അസൽ എന്ന സിനിമയിലാണ് നടൻ അവസാനമായി ഡബിൾ റോളിലെത്തിയത്. അങ്ങനെ നോക്കിയാൽ ഏറെ നാളുകൾക്ക് ശേഷമായിരിക്കും ഒരു സിനിമയിൽ അജിത് ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2024 ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനായാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT