News

'ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ല, ആദ്യകാമുകൻ ചതിച്ചു'; വിദ്യ ബാലന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആദ്യ പ്രണയത്തിലെ കാമുകന്‍ തന്നെ ചതിച്ചുവെന്നും അത് തന്നെ തകര്‍ത്തു കളഞ്ഞുവെന്നും ബോളിവുഡ് നടി വിദ്യ ബാലന്‍. ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടില്ലെന്നും ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്​തതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറഞ്ഞു.

'ഞാന്‍ ചതിക്കപ്പെട്ടിട്ടുണ്ട്. ആദ്യമായി പ്രണയിച്ച പുരുഷന്‍ എന്നെ വഞ്ചിച്ചു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് എനിക്ക് ഓർമയുണ്ട്. കോളേജില്‍ വാലന്‍റൈന്‍സ് ഡേയ്ക്ക് അവനെ അപ്രതീക്ഷിതമായി കണ്ടു, അന്ന് അവന്‍ എന്നോട് പറ‍ഞ്ഞത് മുന്‍ കാമുകിയുമൊത്തൊരു ഡേറ്റിന് പോവുകയാണെന്നാണ്. ഞാന്‍ ഷോക്കായി പോയി. അക്ഷരാര്‍ഥത്തില്‍ ആ ദിവസം എന്നെ തകര്‍ത്തു കളഞ്ഞു. എന്നാല്‍ അതിലും നല്ല കാര്യങ്ങള്‍ ഈ ജീവിതത്തില്‍ എനിക്കായി ഞാന്‍ ചെയ്​തിട്ടുണ്ട്. ഒരു സീരിയല്‍ പ്രണയിനിയായിരുന്നില്ല. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ പ്രണയിച്ചി​ട്ടുള്ളൂ. എന്നാല്‍ ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്​തത്,' വിദ്യ ബാലന്‍ പറഞ്ഞു.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT