News

ഫാന്റസിയോ ടൈം ട്രാവലോ ? സുരേശന്റെയും സുമലതയുടെയും പ്രേമകഥ കോംപ്ലിക്കേറ്റഡാണല്ലോ; ട്രെൻഡായി ട്രയ്‍ലർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സൂപ്പർഹിറ്റ് 'ന്നാ താൻ കേസ് കോട്' സിനിമയ്ക്ക് പിന്നാലെ ഏറ്റെടുത്ത പ്രണയകഥയാണ് ഓട്ടോറിക്ഷകാരനായ സുരേശന്റെയും നഴ്സറി ടീച്ചറായ സുമലതയുടെയും. സിനിമയുടെ വിജയത്തിന് പിന്നാലെ സുരേശന്റെയും സുമലതയുടെയും പ്രണയകഥയും '1000 കണ്ണുമായ്' എന്ന ഓട്ടോറിക്ഷയേയും മലയാള സിനിമ ഏറ്റുപിടിച്ചിരുന്നു. ഇതിന് ശേഷം സിനിമയ്ക്ക് സ്പിൻ ഓഫ് ഉണ്ടാകുമെന്നും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വന്ന പാട്ടിനും സേവ് ദ ഡേറ്റ് പോസ്റ്ററുമൊക്കെ വലിയ രീതിയിൽ പ്രചാരം നേടിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‍ലറും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

ഒരു ടൈം ട്രാവൽ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‍ലർ. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്ന് ട്രെയ്‍ലർ സൂചന നൽകുന്നുണ്ട്. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചർ, സുരേശൻ കാവുങ്കൽ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം ചാക്കോച്ചൻ കാമിയോ വേഷത്തിൽ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്.

1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും വിന്റേജിലും പുതിയ കാലത്തുമായി അവതരിപ്പിക്കുന്നത് എന്നും ട്രെയ്‍ലർ സൂചന നൽകുന്നു. ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാൽ...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയ്‍ലറും ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നത്. മെയ് 16നാണ് ചിത്രം തിയേറ്ററിലെത്തുക.

അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സു​ഗുണന്‍റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസന്‍റ് ആണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ​ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT