News

മുപ്പതു വർഷങ്ങൾക്ക് ശേഷം 'ഒരു വല്ലം പൊന്നും പൂവും' ഗാനത്തിന്റെ ചിത്രീകരണ വീഡിയോ വൈറൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്ക്രീൻ പങ്കുവെച്ചിട്ടുള്ള വിജയ താരജോഡികളാണ് മോഹൻലാലും ശോഭനയും. ഏകദേശം അറുപതിൽ കൂടുതൽ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഈ താരജോഡികളുടെ എല്ലാ സിനിമകളും ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നവയുമാണ്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു 'മിന്നാരം'. 30 വർഷങ്ങൾക്കു ശേഷം മിന്നാരം ചിത്രത്തിലെ ഗാന രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

മോഹൻലാലും ശോഭനയും തകർത്താടിയ 'ഒരു വല്ലം പൊന്നും പൂവും'എന്ന് തുടങ്ങുന്ന ഗാന രാഗം ചിത്രീകരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സെറ്റിലെ രസകരമായ ചെറിയ നിമിഷങ്ങൾ എല്ലാം തന്നെ വീഡിയോയിൽ ഉണ്ട്. പഴയ മോഹൻലാലിനെ കാണാൻ എന്തൊരു ക്യൂട്ട് ആണ്, ഇനി ശോഭനയും മോഹൻലാലും ഒന്നിച്ചു എത്തുമോ എന്നെല്ലാമാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ.

മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം. 1994 സെപ്റ്റംബര്‍ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. കംപ്ലീറ്റ് ഫണ്‍ പാക്കേജ് ആയാണ് ചിത്രം എത്തിയതെങ്കിലും തിയേറ്ററുകളിൽ ചിത്രം വിജയമായിരുന്നില്ല. പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മിന്നാരത്തിന്റെ ക്ലൈമാക്‌സില്‍ ശോഭനയുടെ കഥാപാത്രം മരിക്കുന്നത് കാണിക്കുന്നുണ്ട്. നായികയുടെ മരണം ഒരു ട്രാജിക്ക് എന്‍ഡാണ് സിനിമയ്ക്ക് കൊടുക്കുന്നത്. ശങ്കരാടി, കെ പി ഉമ്മർ, ജഗതി ശ്രീകുമാർ, ഗീതാ വിജയൻ, വേണു നാഗവള്ളി, ലാലു അലക്‌സ് എന്നിവരടങ്ങുന്ന ശക്തമായ സഹതാരങ്ങൾക്കൊപ്പം മോഹൻലാൽ, ശോഭന, തിലകൻ എന്നിവർ പ്രധാന വേഷങ്ങളിൽ തിളങ്ങിയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

SCROLL FOR NEXT