News

'ഈദ് ദിനം സ്പെഷ്യൽ ആക്കിയതിന് നന്ദി'; മന്നത്തിന് മുന്നിൽ കൈവിരിച്ച് എസ്ആർകെ, ഒപ്പം അബ്രാമും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഈദ് ദിനത്തിൽ മുംബൈയിലെ മന്നത്തിന് മുന്നിൽ ആരാധകർ തടിച്ചുകൂടുന്നത് പതിവാണ്. തങ്ങളുടെ പ്രിയതാരത്തെ കാണാനും ഈദ് ആശംസകൾ നേരാനും ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. പതിവ് തെറ്റിക്കാതെ ഈ വർഷവും ആരാധകർ തടിച്ചുകൂടുകയും ഷാരൂഖ് ഖാൻ തന്റെ ആരാധകർക്ക് ഈദ് ആശംസകൾ നേരുകയും ചെയ്തു.

വെള്ള കുർത്ത അണിഞ്ഞാണ് ഷാരൂഖ് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒപ്പം താരത്തിന്റെ മകൻ അബ്രാമും ഷാരൂഖിനൊപ്പം ആരാധകർക്ക് നേരെ കൈവീശി കാണിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ആരാധകരെ കണ്ടതിന്റെ സന്തോഷം ഷാരൂഖും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ഈ ദിനം സ്പെഷ്യൽ ആക്കിയതിന് എല്ലാവർക്കും നന്ദി. എല്ലാവരെയും ദൈവം സ്നേഹവും സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കട്ടെ,' എന്നും താരം കുറിച്ചു.

അതേസമയം കഴിഞ്ഞ വർഷം റെക്കോർഡ് കളക്ഷനാണ് ഷാരൂഖ് സിനിമകൾ തിയേറ്ററുകളിൽ നിന്ന് നേടിയത്. സാധ്യമായ എല്ലാ ബോക്‌സ് ഓഫീസ് റെക്കോർഡുകളും തകർത്തു. പത്താനും ജവാനും ആഗോളതലത്തിൽ 1000 കോടിക്ക് മുകളിൽ നേടിയപ്പോൾ രാജകുമാർ ഹിറാനിയുടെ ഡങ്കി 600 കോടിക്ക് മുകളിൽ കളക്ട് ചെയ്തിരുന്നു.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT