News

'സഹനത്തിന്റെ മരുഭൂമി പെരുന്നാൾ'; ആടുജീവിതം ഷൂട്ടിനിടയിലെ നോമ്പ് ഓർമ്മകൾ പങ്കുവെച്ച് ബ്ലെസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സമാധാനത്തിന്റെയും സഹനത്തിന്റെയും സ്നേഹത്തിന്റെയും ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. എല്ലാ തിരക്കുകളിൽ നിന്നും കുടുംബത്തോടൊപ്പം ഒത്തുകൂടലിന്റെ ദിനത്തിൽ തന്റെ പെരുന്നാൾ ഒർമ്മകൾ പങ്കുവെയ്ക്കുകയാണ് സംവിധായകൻ ബ്ലെസി. വിഷ്വൽ റൊമാൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് 2022-ലെ സഹാറ മരുഭൂമിയിലെ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളിലെ നോമ്പ് ഓർമ്മകള്‍ ബ്ലെസി പങ്കുവെച്ചത്.

വിശാലമായ മരുഭൂമിയിൽ പരവതാനികൾ വിരിച്ച് വിഭവങ്ങൾ നിരത്തി നോമ്പ് തുറക്കുന്നതും നിസ്കരിക്കുന്നതുമൊക്കെ വളരെ സന്തോഷത്തോടുകൂടി ഓർക്കുകയാണ്. വീണ്ടും മറ്റൊരു ചെറിയ പെരുന്നാൾ ആഘോഷിക്കുമ്പോൾ ആടുജീവിതം തിയേറ്ററുകളിൽ നിങ്ങളുടെ ഇടയിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ഒരു നോമ്പ് കാലത്താണ് ആടുജീവിതത്തിൽ മുരുഭൂമി താണ്ടുന്ന ഭാഗം ഷൂട്ട് ചെയ്തത്. അന്ന് നോമ്പ് എടുത്തുകൊണ്ട് ഈ സിനിമയോടൊപ്പം സഹകരിക്കുകയും അതിന് വേണ്ടി പ്രത്യേകമായി രീതിയിൽ വളരെ വെളുക്കുമ്പോൾ തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും പകൽ മുഴുവൻ അവർക്ക് വിശ്രമം കൊടുക്കുകയും വൈകുന്നേരം ഷൂട്ടിംഗ് ആരംഭിക്കുന്ന പ്രക്രിയയിലേക്ക് പോവുകയും ചെയ്യുന്ന രീതിയിൽ ഷെഡ്യുൾ ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ നോമ്പുകാലം ചെലവഴിച്ചത്, സംവിധായകൻ ഓർത്തെടുത്തു.

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

SCROLL FOR NEXT