News

'എനിക്കും നിരാശയുണ്ട്'; ധ്രുവനച്ചത്തിരം ചിത്രത്തിൻ്റെ റിലീസ് നീണ്ടു പോകുന്നതിൽ ഖേദം അറിയിച്ച് നായിക

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഏറെ വർഷങ്ങളായി തമിഴ് സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ - ചിയാൻ വിക്രം ടീമിന്റെ 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് അനിശ്ചിതമായി നീണ്ടുപോകുന്നത് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചാ വിഷയവുമാണ്. ഇപ്പോഴിതാ ചിത്രം വൈകുന്നതിൽ തനിക്കും നിരാശ ഉണ്ടെന്നറിയിച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക ഋതു വർമ്മ.

'ധ്രുവനച്ചത്തിരത്തിൻ്റെ റിലീസ് തുടർച്ചയായി മാറ്റിവയ്ക്കുന്നത് നിരാശപ്പെടുത്തുന്നു. ഇത് ശരിക്കും ഒരു മികച്ച ചിത്രമാണ്, ഗൗതം സാറിൻ്റെ മിടുക്ക് ഒരിക്കൽ കൂടി കാണാൻ പ്രേക്ഷകരെ പോലെ ഞാനും ആകാംക്ഷയിലാണ്. ഗൗതം വാസുദേവ് ​​മേനോനൊപ്പം ധ്രുവനച്ചത്തിരത്തിൽ അഭിനയിക്കുക എന്നത് തൻ്റെ സ്വപ്നമായിരുന്നു'വെന്നും നടി പറഞ്ഞു.

2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ മാസം ചിത്രത്തിന്റെ റീലിസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണം തിയതി വീണ്ടും നീട്ടി വെക്കുകയായിരുന്നു. പുതിയ തിയതി ഇതുവരെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT