News

വിപ്ലവഗാനത്തിന് പുതിയ മാനം നൽകി 'കട്ടചുവപ്പ് ചാപ്റ്റർ 4'; ബീറ്റ് പിടിച്ച് ജാസി ഗിഫ്റ്റ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിപ്ലവഗാനത്തിന് പുതിയ മാനം നൽകി 'കട്ടചുവപ്പ് ചാപ്റ്റർ 4' എന്ന ഗാനം പുറത്തിറങ്ങി. സാധാരണ വിപ്ലവ ഗാനത്തിന്റെ പറ്റേണിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ അണിയിച്ചൊരുക്കിയ ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് വയലാർ ശരത് ചന്ദ്ര വർമ്മയാണ്. വരുൺ രാഘവ് സംഗീതം നൽകിയ ഈ ഗാനത്തിനു സ്വരം പകരുന്നത് മലയാളത്തിന്റെ ട്രെൻഡ് ഗായകൻ ജാസി ഗിഫ്റ്റാണ്.

ജാസി ഗിഫ്റ്റിനൊപ്പം അൻസാർ, ഷഫീർ, വിവേക്, ഷാനവാസ്‌ ജെസ്‌ലി കലാം എന്നിവരും പാടിയിട്ടുണ്ട്. ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയ ഗാനത്തിന്റെ ബിജിഎം സജിൽ സപ്തയും, ക്യാമറ എഡിറ്റിംഗ് ജേക്കബും നിർവഹിചിരിക്കുന്നു. ബഹ്‌റൈൻ പ്രതിഭയിലെ കലാകാരന്മാർ ആണ് ഇതിനു പിന്നിൽ അണി നിരന്നിരിക്കുന്നത്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT