News

'ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആ 'മോനെ' വിളി മാറി 'സർ' എന്നാകും, അതാണ് മോഹൻലാൽ'; പൃഥ്വിരാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഒരു നടൻ എന്ന നിലയിൽ മോഹൻലാലിൽ നിന്ന് പഠിക്കാൻ നിരവധിയുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. സെറ്റിലിരുന്ന് തങ്ങളോട് തമാശ പറയുമ്പോഴുള്ള ആളല്ല സ്ക്രീനിന് മുന്നിലെ മോഹൻലാൽ എന്നും അദ്ദേഹത്തിന് എല്ലാകാര്യങ്ങളെ കുറിച്ച് അറിയുമെങ്കിലും സംവിധായകന് വേണ്ടതെന്താണോ അത് അദ്ദേഹം ചോദിച്ച് മനസിലാക്കി കൃത്യമായ റിസൾട്ട് നൽകുമെന്നും പൃഥ്വിരാജ് പറഞ്ഞു. അദ്ദേഹത്തെ പോലെ സിനിമയ്ക്ക് സമർപ്പണ മനോഭാവമുള്ള നടനെ കാണ്ടെത്താൻ പ്രയാസമാണെന്നും പൃഥ്വിരാജ് പറഞ്ഞു. മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

മോഹൻലാൽ സാറിനെ പോലെ ഒരു നടനെ വെച്ച് സിനിമ സംവിധാനം ചെയ്യുമ്പോൾ അദ്ദേഹത്തിനെ സംരക്ഷിക്കാൻ വേണ്ടി സ്ക്രിപ്റ്റിൽ എന്തൊക്കെയാണ് ചെയ്യാറുള്ളത് എന്ന് ചോദ്യത്തിനായിരുന്നു പ‍ൃഥ്വിരാജിന്റെ മറുപടി. 'മോഹൻലാൽ സാറിനെ പോലെ, തന്റെ സംവിധായകന്റെ ആ​ഗ്രഹവും വാക്കും പാലിച്ചുകൊണ്ട് സ്വയം സമ‍ർപ്പിക്കുന്ന മറ്റൊരു നടനെയും കാണാൻ സാധിക്കില്ല, ഇത് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിച്ചെന്ന് വരില്ല, ലൊക്കേഷനിൽ ഞങ്ങൾ തമാശകൾ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്, അപ്പോഴൊക്കെ അദ്ദേഹം എന്നെ മോനെ എന്ന് വിളിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ ക്യാമറയുടെ മുന്നിലെത്തുന്ന ആ നിമിഷം ആ മോനെ വിളി മാറി സാ‍ർ എന്നാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

അദ്ദേഹത്തിന് എല്ലാത്തിനെ കുറിച്ചും അറിവ് ഉണ്ടാകും ഏത് ഷോട്ടാണ് എടുക്കേണ്ടത് എന്നും ക്യമാറ ട്രാക്കിലാണ് എങ്കിൽ അതൊരു മൂവിങ് ഷോട്ട് ആണ് എന്നുമൊക്കെ മനസിലാക്കാൻ അറിയാം. എന്നിരുന്നാലും അദ്ദേഹം സംവിധായകനോട് ചോദിക്കും, 'സാർ ഞാൻ എന്താണ് ചെയ്യേണ്ടത്?' എന്ന്. ശേഷം സംവിധായകന് എന്താണ് വേണ്ടത് എന്ന് അദ്ദേഹം ഇരുന്ന് കേൾക്കും, അത് അദ്ദേഹം അതേ പോലെ നമുക്ക് ചെയ്ത് തരും. ഒരു നടൻ എന്ന നിലയിൽ എനിക്ക് അദ്ദേഹം വളരെ വലിയ പാഠമാണ്, കാരണം എനിക്ക് മനസിലായി മോഹൻലാൽ സാർ എന്താണ് എനിക്ക് നൽകുന്നത് അതാണ് ഞാൻ എന്റെ സംവിധായകന് കൊടുക്കേണ്ടത്, പൃഥ്വി കൂട്ടിച്ചേർത്തു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT