News

ദേ പിടിച്ചോ ഒരു നൊസ്റ്റു വൈബ് പാട്ട്; 'വർഷങ്ങൾക്ക് ശേഷ'ത്തിലെ ''ന്യാബകം...''

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'വർഷങ്ങൾക്ക് ശേഷം' സിനിമയിലെ മറ്റൊരു ഗാനം പുറത്ത് വിട്ട് നിർമ്മാതാക്കൾ. ഗൃഹാതുരത ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ''ന്യാബകം...'' എന്ന ഗാനം ആലപിച്ചിരിക്കുന്നത് അമൃത് രാംനാഥും സിന്ദൂര ജിഷ്ണുവും ചോ‍ർന്നാണ്. മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് നായകന്മാർ. വലിയ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

ചിത്രത്തിൻ്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് തമിഴിലെ വമ്പൻ കമ്പനികളിൽ ഒന്നായ ശക്തി ഫിലിം ഫാക്ടറിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകി എത്തുന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ ഉറപ്പ് നൽകുന്നത്.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT