News

കമൽ ഹാസന് സമയമില്ല, മണിരത്നം ചിത്രത്തിൽ നിന്ന് താരങ്ങൾ പിന്മാറാൻ കാരണം ലോക്സഭാ തിരഞ്ഞെടുപ്പ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തമിഴകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം-കമൽഹാസൻ കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. വമ്പൻ താരനിര ഭാഗമാകുന്ന സിനിമയിൽ നിന്ന് ദുൽഖർ സൽമാൻ പിന്മാറുന്നുവെന്ന റിപ്പോർട്ടുൾ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. പിന്നാലെ ജയം രവിയും സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 1, പൊന്നിയിൻ സെൽവൻ 2, എന്നീ സിനിമകളിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.

ചിത്രം വൈകുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി പറയുന്നത് ലോക്സഭാ തിരഞ്ഞെടുപ്പാണ്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന കമൽ ഹാസൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൻ്റെ സഖ്യത്തെ പിന്തുണച്ച് പ്രചാരണം നടത്തുകയാണ്. കമൽഹാസൻ ലഭ്യമല്ലാത്തതിനാൽ 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണം വൈകുന്നുവെന്നും ചിത്രത്തിൻ്റെ സെർബിയൻ ഷെഡ്യൂൾ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് താരങ്ങളുടെ പിന്മാറ്റം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.

1987ൽ പുറത്തിറങ്ങിയ 'നായകന്' ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. എ ആർ റഹ്മാനാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT