News

ജാഫർ സാദിക് മുഖ്യപ്രതിയായ ലഹരിക്കടത്ത് കേസ്; സംവിധായകൻ അമീറിന് എൻസിബിയുടെ സമൻസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതിയായ സിനിമാ നിർമ്മാതാവും മുൻ ഡിഎംകെ നേതാവുമായ ജാഫർ സാദിഖിന്റെ സുഹൃത്തും സംവിധായകനുമായ അമീറിന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) സമൻസ്. ഡൽഹിയിലെ എൻസിബി ഓഫീസിൽ അമീർ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകണം.

അമീറിനെ കൂടാതെ അബ്ദുൾ ഫസിദ് ബുഹാരി, സയ്ദ് ഇബ്രാഹിം എന്നിവർക്കും എൻസിബി സമൻസ് അയച്ചിട്ടുണ്ട്. അമീറിന്റെ റസ്റ്റോറൻ്റ് ബിസിനസിൽ പങ്കാളിയാണ് ജാഫർ സാദിഖ്. സംവിധായകൻ്റെ വരാനിരിക്കുന്ന 'ഇരൈവൻ മിഗ പെരിയവൻ' നിർമ്മിക്കുന്നതും ജാഫർ സാദിഖ് ആണ്. 'പരുത്തിവീരൻ', 'മൗനം പേശിയതേ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അമീർ തിരക്കഥാകൃത്തും നടനും കൂടിയാണ്.

ഡൽഹിയിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് വിദേശത്തേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ലഹരി മരുന്നുകൾ കണ്ടെത്തുകയും അന്വേഷണത്തിൽ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടിയിലായതും. ആദ്യം ജാഫർ സാദിക്കിന്റെ സഹായികളായ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ജാഫറും പിടിയിലായി. ഇവർ കഴിഞ്ഞ മൂന്ന് വർഷത്തില്‍ 2000 കോടിയോളം രൂപയുടെ ലഹരിമരുന്നാണ് വിദേശത്തേക്ക് കടത്തിയത്.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT