News

കോടികൾ കൊടുത്ത് വീട് വാങ്ങി, ലക്ഷത്തിന് വാടയ്ക്ക് നൽകി നടൻ ടൈഗർ ഷെറോഫ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ബോളിവുഡ് നടൻ ടൈഗർ ഷെറോഫ്. അക്ഷയ് കുമാറും, പൃഥിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ, നടൻ പൂനെയിൽ വൻ തുകയ്ക്ക് ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. വാടകയ്ക്ക് നൽകാനാണ് താരം വീട് സ്വന്തമാക്കിയത്. പ്രതിമാസം 3.5 ലക്ഷം രൂപയായാണ് വീടിന്റെ വാടക.

ചെറിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പ്രതിമാസം 3.5 ലക്ഷം രൂപ വാടകയ്ക്ക് നൽകി വീട് എടുത്തിരിക്കുന്നത്. 4,248 ചതുരശ്ര അടി വിസ്തീർണമുള്ള ഈ വീട് ഹഡാപ്‌സറിലെ പ്രീമിയം യോ പൂനെ പ്രോജക്റ്റിന്‍റെ ഭാഗമാണ്. പൂനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ പഞ്ച്ഷിൽ റിയാലിറ്റിയാണ് ഈ പ്രൊജക്ട് നടത്തുന്നത്. റിയൽ എസ്റ്റേറ്റ് ഡാറ്റാബേസ് പ്ലാറ്റ്‌ഫോമായ സാപ്‌കിയുടെ രേഖകൾ പ്രകാരം 2024 മാർച്ച് 5നാണ് വീടിന്‍റെ രജിസ്‌ട്രേഷൻ നടത്തിയെന്നാണ് വിവരം. 52.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചാണ് നടന്‍ വീട് സ്വന്തം പേരില്‍ രജിസ്റ്റർ ചെയ്തത്.

മുംബൈയിലെ ഖാറില്‍ എട്ട് ബിഎച്ച്‌കെ അപ്പാർട്ട്‌മെന്‍റ് ഇതിനകം ടൈഗർ ഷെറോഫിന് സ്വന്തമായിട്ടുണ്ട്. 35 കോടിയോളം രൂപയാണ് ഈ അപ്പാർട്ട്‌മെന്റിന് താരം നൽകിയത്. ടൈഗർ ഷെറോഫിന്റേതായി റീലിസിനൊരുങ്ങുന്ന ചിത്രം 'ബഡേ മിയാൻ ഛോട്ടേ മിയാൻ' അലി അബ്ബാസ് സഫർ ആണ് സംവിധാനം ചെയ്യുന്നത്.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT