News

OSCAR 2024: ഓസ്കർ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം, 'ടു കിൽ എ ടെെ​ഗർ' നെറ്റ്ഫ്ലിക്സിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മികച്ച ഡോക്യുമെന്ററി വിഭാഗത്തിൽ ഓസ്കാർ നാമനിർദേശം ലഭിച്ച ഡോക്യുമെന്ററി 'ടു കിൽ എ ടെെ​ഗർ' നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു. ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിനെ ആസ്പദമാക്കി ഇന്ത്യൻ-കനേഡിയൻ ചലച്ചിത്ര നിർമ്മാതാവ് നിഷ പഹുജ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് 'ടു കിൽ എ ടെെ​ഗർ'. ഇന്ത്യയിൽ നിന്ന് ഓസ്കർ നോമിനേഷൻ ലഭിച്ച ഒരേ ഒരു ഡോക്യുമെന്ററി ആണിത്.

ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരിൽ ഒരാൾ നടി പ്രിയങ്ക ചോപ്രയാണ്. നടിക്ക് പുറമെ നടൻ ദേവ് പട്ടേലും മിൻഡി കാലിംഗും ഡോക്യുമെന്ററിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സാണ്. ലൈംഗികാതിക്രമത്തെ അതിജീവിച്ച മകളുടെ നീതിക്കുവേണ്ടി പോരാടുന്ന അച്ഛന്റെ കഥയാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.

2022-ൽ ആദ്യമായി ഈ ഡോക്യുമെന്ററി കണ്ടപ്പോൾ താൻ തകർന്നു പോയി എന്ന് പ്രിയങ്ക പറയുന്നു. 'തന്റെ മകളോടുള്ള ഒരു അച്ഛന്റെ അതിരുകളില്ലാത്ത സ്നേഹത്തിൻ്റെയും ആർക്ക് മുന്നിലും തോറ്റു കൊടുക്കാത്ത നിശ്ചയദാർഢ്യത്തിൻ്റെയും തെളിവാണ് ഈ ഡോക്യുമെന്ററി. ഞാൻ ജാർഖണ്ഡിൽ ജനിച്ചയാളാണ്. എന്നും എന്റെ ചാമ്പ്യനായിരുന്ന ഒരു അച്ഛന്റെ മകൾ എന്ന നിലയിൽ ഞാൻ ഈ ഡോക്യുമെന്ററി കണ്ടപ്പോൾ തകർന്നു പോയെന്നും' നടി പറഞ്ഞിരുന്നു.

പാം സ്പ്രിംഗ്‌സ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ഡോക്യുമെൻ്ററി, ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആംപ്ലിഫൈ വോയ്‌സ് അവാർഡ്, കനേഡിയൻ സ്ക്രീൻ അവാർഡ്സിലെ മികച്ച ഫീച്ചർ ഡോക്യുമെന്ററി തുടങ്ങി നിരവധി അവാർഡുകൾ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT