News

OSCAR 2024: ഓസ്ക‍ർ കൗണ്ട്ഡൗൺ സ്റ്റാ‍‍ർട്ട്സ്, തത്സമയ സംപ്രേക്ഷണം ഈ പ്ലാറ്റ്ഫോമുകളിൽ കാണാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

96-മത് ഓസ്കർ പുരസ്കാര നിറവിലേക്ക് കടക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കഴിഞ്ഞ ഓസ്കർ സന്ധ്യ ഇന്ത്യൻ സിനിമ പ്രേക്ഷകർക്ക് അഭിമാന നിമിഷം കൂടിയിയാരുന്നെങ്കിൽ ഇത്തവണ ഇന്ത്യൻ പ്രൊഡക്ഷനിൽ നിന്ന് അവസാന നോമിനേഷനുകളിൽ സിനിമകളൊന്നും എത്തിയിട്ടില്ല. എന്നിരുന്നാലും ലോകപ്രേക്ഷകരുടെ ഇടയിൽ ചേക്കേറിയ നിരവധി ഹോളിവുഡ് സിനിമകൾ ഇത്തവണത്തെ സാധ്യാത പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

പ്രശസ്ത ടെലിവിഷൻ ഷോ അവതാരകൻ ജിമ്മി കിമ്മൽ ആണ് ഇത്തവണ ഓസ്കറിൽ ആതിഥേയത്വം വഹിക്കുന്നത്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് മാർച്ച് 11 തിങ്കളാഴ്ച പുലർച്ചെ 4.00 മുതൽ ഇന്ത്യൻ പ്രേക്ഷകർക്ക് ഓസ്‌കർ ചടങ്ങ് തത്സമയം കാണാം. ജാമി ലീ കർട്ടിസ്, ജോൺ മുലാനി, മിഷേൽ യോ, ഡ്വെയ്ൻ ജോൺസൺ എന്നിവരുൾപ്പെടെ, 2024-ലെ ഓസ്‌കർ വേദിയിൽ അവതാരകരുടെ ഒരു താരനിരയാണ് അണിനിരക്കുന്നത്.

അതേസമയം ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'ഓപ്പൻഹൈമർ' (13 നോമിനേഷൻ) ആണ് മുന്നിൽ. തൊട്ടു പിന്നാലെ ഗ്രെറ്റ ഗെർവിഗിൻ്റെ 'ബാർബി', 'പുവർ തിംഗ്സ്', 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' തുടങ്ങിയ സിനിമകളും നിരവധി വിഭാഗങ്ങളിലേക്ക് മത്സരിക്കും. മാർച്ച് 11, പുലർച്ചെ നാല് മണി മുതൽ ഇന്ത്യയിൽ ഓസ്‌കറിൻ്റെ തത്സമയ സംപ്രേക്ഷണവും സ്ട്രീമിംഗും ഡിസ്നി പ്ലസ് ഹൊട്ട്സ്റ്റാർ (Disney+ Hotstar), വൗവൗ (Wowow), മീ വാച്ച് (meWatch), ചാനൽ 5 (Channel 5), സിജെ ഇഎൻഎം (CJ ENM) എന്നീ പ്ലാറ്റ്ഫോമുകളിൽ കാണാം.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT