News

അജിത് ആശുപത്രി വിട്ടു; ഉടൻ ഷൂട്ടിങ്ങിനായി അസർബൈജാനിലേക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തമിഴ് താരം അജിത് കുമാറിനെ ആശുപത്രിയിൽ നിന്നും ഡിസ്ച്ചാർജ് ചെയ്തു. നടന്‍റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ താരം അസർബൈജാനിലേക്ക് പോകും എന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും ശസ്ത്രക്രീയ നടത്തുകയും ചെയ്തിരുന്നു.

നിലവിൽ 'വിടാമുയർച്ചി' എന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. 'കലഗ തലൈവൻ' എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് 'വിടാമുയർച്ചി' സംവിധാനം ചെയ്യുന്നത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT