News

'മഞ്ഞുമ്മൽ ബോയ്സിന് എന്തിന് ഇത്ര ഹൈപ്പ് കൊടുക്കുന്നു'; തമിഴ് പ്രേക്ഷകരോട് നടി, രൂക്ഷ വിമർശനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അടുത്ത കാലത്തൊന്നും ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത വിധം സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനത്തിൽ വളരെ കുറവ് സ്‌ക്രീനുകളിൽ മാത്രം പ്രദർശിപ്പിച്ച സിനിമ ഇപ്പോൾ 25 കോടിയിലധികം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുമോൾ, സിനിമയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടി മേഘ്ന.

താരത്തിന്റെ പുതിയ ചിത്രമായ അരിമാപ്പട്ടി ശക്തിവേൽ കണ്ടതിന് ശേഷം തിയേറ്ററിൽ നിന്ന് പുറത്തിറങ്ങവേയായിരുന്നു മേഘ്ന മഞ്ഞുമ്മൽ ബോയ്സിനെതിരെ പ്രതികരിച്ചത്. 'ഞാൻ ഒരു മലയാളിയാണ്. ഞാൻ മനസിലാക്കിയിടത്തോളം കേരളത്തിൽ മഞ്ഞുമ്മൽ ബോയ്സിന് ഇത്രത്തോളം പ്രതികരണം ഒന്നും ലഭിക്കുന്നില്ല. തമിഴ്‌നാട്ടിൽ ഈ സിനിമ ഇത്രത്തോളം ആഘോഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഞാൻ സിനിമ കണ്ടതാണ്. വലിയ തൃപ്തി ഒന്നും ലഭിച്ചില്ല. എന്തുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല,' എന്നാണ് താരത്തിന്റെ പ്രതികരണം.

ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിക്കെതിരെ രൂക്ഷ വിമർശനവുമായി നിരവധി മലയാളികൾ രംഗത്തെത്തിയിട്ടുണ്ട്. 'ഇവൾ കണ്ട കേരളം അല്ലാ അപ്പൊ ഒറിജിനൽ കേരളം', 'നല്ല വിഷമം ഉണ്ടല്ലേ', 'മഞ്ഞുമ്മൽ എന്ന് മര്യാദക്ക് പറയാൻ പോലും അറിയില്ല', 'ഇത് ഏതവളാടാ' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അരിമാപ്പട്ടി ശക്തിവേൽ എന്ന സിനിമയുടെ സംവിധായകനും മേഘ്നയ്ക്കൊപ്പമുണ്ടായിരുന്നു. താരം സിനിമയ്‌ക്കെതിരെ പ്രതികരിച്ചപ്പോൾ സിനിമ ഇമോഷണലി കണക്ട് ആയതായാണ് സംവിധായകൻ പറഞ്ഞത്. ഇതിനെ നിരവധിപേര്‍ പ്രശംസിക്കുന്നുമുണ്ട്.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT