News

'അംബാനി കുടുംബവുമായി അടുത്ത ബന്ധം, അതാണ് ഡാൻസ് കളിച്ചത്'; ആരാധകന് മറുപടിയുമായി ആമിർ ഖാൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ വെഡിങ് ചടങ്ങിൽ ബോളിവുഡിൽ താരങ്ങൾ എല്ലാം ഒത്തു ചേർന്നിരുന്നു. ആർ ആർ ആർ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് രാംചരണിനൊപ്പം ബോളിവുഡിലെ ഖാന്മാർ ചേർന്ന് ഡാൻസ് ചെയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ആമിർ ഖാൻ മകൾ ഇറയുടെ വിവാഹത്തിന് നൃത്തം ചെയ്തില്ലെന്നും അംബാനിയുടെ മകന്റെ വിവാഹ ചടങ്ങിൽ ഡാൻസ് കളിച്ചെന്നുമുള്ള ആരാധകന്റെ കമൻ്റിന് മറുപടിയുമായെത്തിരിക്കുകയാണ് താരം. അംബാനി കുടുംബവുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും, മകളുടെ വിവാഹത്തിന് ഡാൻസ് ചെയ്തിരുനെന്നും എന്നാൽ അതിന് ഇത്ര പ്രചാരം ലഭിച്ചില്ലെന്നും അമീർ ഖാൻ പറഞ്ഞു. ഇൻസ്റ്റാഗ്രാം ലൈവിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങള്‍ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകനായി എത്തിയത് ഷാരൂഖ് ആയിരുന്നു. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വേദിയില്‍ എത്തിയ ഷാരൂഖ് 'ജയ് ശ്രീറാം' വിളിച്ചാണ് ആരംഭിച്ചത്. മുന്‍നിര ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീ വെഡിങ് പരിപാടികളാണ് ജാംനഗറിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെഡ് ഇന്‍ ഇന്ത്യ ആശയത്തിന്‍റെ ഭാഗമായാണ് വിവാഹം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 12 ന് മുംബൈയിൽ വെച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റേയും വിവാഹം നടക്കുക.

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT