News

ഇത് 'പൊന്ന്'മ്മൽ ബോയ്സ്'; 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടി ക്ലബ്ബിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമയുടെ സീൻ മാറ്റി മറിച്ചുകൊണ്ട് 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടിയുടെ നിറവിൽ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന രണ്ടാമത് ചിത്രമായിരിക്കുയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. തമിഴ്‌നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. ആഗോളതലത്തിൽ 100 കോടിയിലധികം രൂപയാണ് ചിത്രം നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്.

'പുലിമുരുകൻ', 'ലൂസിഫർ', '2018' എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത് ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. 'മഞ്ഞുമ്മൽ ബോയ്സ്' തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടിൽ നിന്ന് നേടിയത്.

കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംവിധായകൻ ചിദംബരം തന്നെയാണ് 'മഞ്ഞുമ്മൽ ബോയ്‌സി'ന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT