News

'ഫുൾ ടൈം പെണ്ണുങ്ങളുടെ കൂടെ നടക്കുന്ന ഒരു പെണ്ണുണ്ണി'; പൊട്ടിച്ചിരിപ്പിച്ച് 'നടന്ന സംഭവം', ടീസർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിയേറ്ററുകളിൽ ചിരി നിറയ്ക്കാൻ ബിജു മേനോൻ-സുരാജ് വെഞ്ഞാറമ്മൂട് ടീമിന്റെ ഫൺ ഫാമിലി ഡ്രാമ 'നടന്ന സംഭവം' വരുന്നു. മാർച്ച് 22ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ അണിയറക്കാർ റിലീസ് ചെയ്തു. 'മറഡോണ' എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണൻ സംവിധാനം ചെയ്യുന്ന 'നടന്ന സംഭവം' നിർമ്മിക്കുന്നത് അനൂപ് കണ്ണനും രേണുവും ചേർന്നാണ്. 'ഒരു മെക്സിക്കൻ അപാരത' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണൻ സ്റ്റോറീസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രമാണ് നടന്ന സംഭവം.

ന​ഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്കകത്ത് നടക്കുന്ന രസകരമായ സംഭവങ്ങൾ നർമ്മത്തിലൂടെ ആവിഷ്കരിക്കുകയാണ് ചിത്രം. ഉണ്ണി എന്ന കഥാപാത്രമായി ബിജു മേനോനും അജിത്ത് എന്ന കഥാപാത്രമായി സുരാജും എത്തുന്നു. ഇവർക്ക് പുറമേ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ​ഹരികുമാർ, അനഘ അശോക്, ശ്രീജിത്ത് നായർ, എയ്തൾ അവ്ന ഷെറിൻ, ജെസ് സുജൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാജേഷ് ​ഗോപിനാഥൻ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് മനീഷ് മാധവൻ ആണ്. സം​ഗീതം അങ്കിത് മേനോൻ, ​ഗാനരചന-സുഹൈൽ കോയ, ശബരീഷ് വർമ്മ , എഡിറ്റർ-സൈജു ശ്രീധരൻ, ടോബി ജോൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ-ജോജോ ജോസ്, മേക്കപ്പ്-ശ്രീജിത്ത് ​ഗുരുവായൂർ, കോസ്റ്റ്യൂം ഡിസൈനർ-സുനിൽ ജോസ്, കലാസംവിധാനം-ഇന്ദുലാൽ കാവീട്, സൗഡ് സിസൈനർ-ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിം​ഗ്-വിപിൻ നായർ, ചീഫ് അസോസിയേറ്റ്-സുനിത് സോമശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, സ്റ്റണ്ട്-സുധീഷ് കുമാർ, സ്റ്റിൽ-രാഹുൽ എം സത്യൻ, കളറിസ്റ്റ്-രമേഷ് അയ്യർ, വിസ്ത ഒബ്സ്ക്യൂറ, പിആർഒ-മഞ്ജു ​ഗോപിനാഥ്, വിഎഫ്എക്സ്-ടീം മീഡിയ, ഡിസൈൻ-യെല്ലോ ടൂത്ത്, പിആർ& മാർക്കറ്റിം​ഗ്-കണ്ടന്റ് ഫാക്ടറി മീഡിയ, ടൈറ്റിൽ- സീറോ ഉണ്ണി.

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

SCROLL FOR NEXT