News

അതേ നോട്ടം, അതേ ചിരി, അതേ മീശ പിരി; ലാലേട്ടന്റെ റഫറൻസിൽ പ്രണവ് മോഹൻലാൽ, ഇത് കലക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

താരജാഡകളൊന്നുമില്ലാത്ത താരപുത്രൻ എന്ന വിളിപ്പേരിനുടമയാണ് പ്രണവ് മോഹൻലാൽ. തന്റേതായ വഴികൾ തേടി വളരെ കുറച്ച് സിനിമകളിൽ മനോഹരമായ കഥാപത്രങ്ങൾ പ്രേക്ഷകർക്ക് നൽകി മടങ്ങുന്ന പ്രണവ് ലൈം ലൈറ്റിൽ നിൽക്കാൻ ആഗ്രഹിക്കാത്ത വ്യക്തി കൂടിയാണ്. എന്നാൽ പ്രണവിന്റെ പുതിയ സിനിമ വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലെ പുതിയ ഗാനം കൂടി റിലീസാകുമ്പോൾ പ്രണവ് ശ്രദ്ധേയനാകുന്നത് മോഹൻലാലിന്റെ സാമ്യത കൊണ്ടാണ്.

പ്രണവ് മോഹൻലാൻ പശ്ചാത്തലത്തിലെത്തുന്ന ''മധുപകരൂ താരകെ...'' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തതിന് പിന്നാലെ ലഭിച്ച പ്രതികരണങ്ങളിൽ ചിലത് ഇങ്ങനെ, എന്തൊരു മോഹൻലാൽ റിസംബ്ലൻസ്, ഇത് കാണുമ്പോൾ ലാലേട്ടന്റെ ഹിസ് ഹൈനസ് അബ്ദുള്ള ഓർമ്മ വരുന്നു, ഹിസ് ഹൈനസ് അബ്ദുള്ള 2.0 പ്രണവ്, അച്ഛനേപോലെ അനായാസ അഭിനയം, ലിപ് മൂവ്മെന്റ് സൂപ്പർ, പക്കാ ലാലേട്ടൻ റഫറൻസ്.

ലാലേട്ടൻ തന്നെ... അതുപോലെ തന്നെ... അതേ ഭാവങ്ങൾ, പ്രണവിൻ്റെ ഈ ലുക്ക് കാണുമ്പോൾ... പക്ക വിൻ്റേജ് ലാലേട്ടൻ ലുക്ക് ഓർമ്മ വരുന്നു

ലാലേട്ടന്റെ വിന്റേജ് കാലഘട്ടത്തിലെ ചിരികളും ആക്ഷനുകളും പ്രണവിൽ കാണാൻ കഴിയുന്നുണ്ട്, ഒരു ലാലേട്ടൻ മാനറിസം, ലാലേട്ടൻ തന്നെ

എവിടെയൊക്കെയോ ലാലിസം കയറി വരുന്നുണ്ട്, പ്രണവിന്റെ മാനറിസം കാണുമ്പോ.. ലാലേട്ടന്റെ 'ഹരിമുരളീരവവും ', 'തൂ ബഡി മാഷാ അള്ളാ ' പാട്ടു സീൻ ഓർമ്മവരുന്നത്, ഈ പാട്ട് കണ്ടപ്പോൾ ഒത്തിരി നാളായി മലയാളികൾ കാത്തിരുന്ന ഒരു നായകനെ കണ്ട പോലെ തോന്നി എന്നിങ്ങനെ കമന്റുകൾ അന്ത്യമില്ലാതെ പൊവുകയാണ്.

പ്രണവിന്റെ തോളു ചരിക്കലും ചിരിയും മീശ പിരിയും ഗ്ലാസ് കൈയിൽ പിടിച്ചിരിക്കുന്ന രീതിയും ചരിഞ്ഞുള്ള കിടത്തത്തിൽ പോലും എവിടെയൊക്കെയോ ഒരു ചെറുപ്പക്കാരൻ മോഹൻലാലിനെ കാണാനാകുന്നുണ്ട്. ഒരു ഗസൽ ശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അമൃത് രാംനാഥിന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് തന്നെയാണ് പാട്ടിന്റെ വരികളെഴുതിയിരിക്കുന്നതും.

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

'ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറി' ; ആരോപണവുമായി വി ഡി സതീശൻ

പൊന്നാനി ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്, കപ്പൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; പോളിങ് ശതമാനം 50 കടന്നു

SCROLL FOR NEXT