News

ട്രാഫിക് റൂൾസ് തെറ്റിച്ചു; ചോദ്യം ചെയ്ത ട്രാഫിക് പൊലീസിനെ കൈയ്യേറ്റം ചെയ്ത് നടി സൗമ്യ ജാനു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: ട്രാഫിക് നിയമം പാലിക്കാതെ കാറോടിച്ച തെന്നിന്ത്യൻ നടി സൗമ്യ ജാനുവിനെതിരെ പരാതി. ഹെദരാബാദിലെ ബഞ്ജാരാ ഹില്‍സിലാണ് സംഭവം. പൊലീസുകാരന്‍ നടിയെ തടഞ്ഞതിന് പിന്നാലെയുണ്ടായ വാക്കുതർക്കമാണെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സൗമ്യ പൊലീസിനോട് കയർക്കുക കൂടാതെ കൈയ്യേറ്റം ചെയ്തുവെന്നുമാണ് റിപ്പോർട്ട്.

നടി എതിർവശത്തെ റോഡിലൂടെ വാഹനമോടിച്ചു വരുന്ന വഴിയാണ് പൊലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥന് നേരെ നടി കയർത്തു. വാക്കു തർക്കം കയ്യേറ്റം വരെയെത്തുകയും ചെയ്തു. റോഡിൽ കൂടിയ ജനം പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും സൗമ്യ വഴങ്ങിയില്ല. കാര്‍ തെറ്റായ ദിശയിലാണ് വന്നതെന്ന് നടി സമ്മതിക്കുന്നത് വീഡിയോയിൽ കാണാനാകും.

തനിക്ക് അത്യാവശ്യമായി ഒരിടംവരെ പോകാനുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് നടി പറയുന്നത്. ട്രാഫിക് നിയമം പാലിക്കാത്തതിനും പൊലീസിനെ കയ്യേറ്റം ചെയ്തതിനും സൗമ്യ ജാനുവിനെതിരെ ഉദ്യോഗസ്ഥർ പരാതി നല്‍കിയിട്ടുണ്ട്.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT