News

'സ്റ്റാർ ട്രെക്ക്' താരം കെന്നത്ത് മിച്ചല്‍ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലോസ് ആഞ്ജലീസ്: നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. മരണവാർത്ത കെന്നത്തിന്റെ കുടുംബാംഗങ്ങൾ ആണ് അറിയിച്ചത്. കാനഡയിൽ ജനിച്ച കെന്നത്ത് നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്.

'മിറാക്കിള്‍', 'ദ റിക്രൂട്ട്', 'ക്യാപ്റ്റന്‍ മാര്‍വെല്‍' തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചു. 'ജെറുക്കോ', 'സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി' തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരീസുകള്‍. 2022ല്‍ റിലീസ് ചെയ്ത 'ദ ഓള്‍ഡ് മാൻ' ആണ് അവസാന ചിത്രം.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT