News

അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രം 'ബില്ല' റീ റിലീസിന്; റിലീസ് തീയതി പുറത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

2007ൽ പുറത്തിറങ്ങിയ അജിത് ചിത്രം 'ബില്ല' റീ റിലീസിന് ഒരുങ്ങുന്നു. ഫെബ്രുവരി 23ന് ചിത്രം തമിഴ്നാട്ടിലെ തിയേറ്ററുകളിൽ എത്തും. അജിത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിൽ ഒന്നാണ് 'ബില്ല'. വിഷ്ണു വർധൻ സംവിധാനം ചെയ്ത ചിത്രം ബോളിവുഡ് സൂപ്പർഹിറ്റ് 'ഡോൺ' റീമേയ്ക്ക് ആയിരുന്നു. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ നയൻ‌താര ആയിരുന്നു നായിക.

തമിഴ്നാട്ടിൽ ഇപ്പോൾ പുതുതായി ഇറങ്ങുന്ന ചിത്രങ്ങളേക്കാൾ മികച്ച പ്രതികരണമാണ് പഴയ സൂപ്പർഹിറ്റ് സിനിമകൾ റീ റിലീസ് ചെയ്യുമ്പോൾ ലഭിക്കുന്നത്. 'വാരണം ആയിരം', 3, 'ശിവ മനസുള്ള ശക്തി' മലയാള ചിത്രമായ 'പ്രേമം' എന്നിവയെല്ലാം വാലെന്റൈൻസ് ദിന സ്പെഷ്യൽ ആയി റിലീസ് ചെയ്ത സിനിമകളാണ്. പക്ഷേ ഈ ചിത്രങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് തമിഴ് ആരാധകരും സിനിമ പ്രേമികളും നൽകിയത്.

ഇനിയും ഒട്ടെറെ ചിത്രങ്ങളാണ് തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാനിരിക്കുന്നത്. വിജയ് ചിത്രം 'ഗില്ലി' ബില്ലയ്‌ക്ക് ശേഷം തിയേറ്ററുകളിലെത്തും. കൂടാതെ 'കാതൽ മന്നൻ', 'മിൻസാര കനവ്', കാർത്തിയുടെ ആദ്യ ചിത്രം 'പരുത്തിവീരൻ' റിലീസ് ചെയ്യാൻ ആരാധകർ ആവശ്യപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇപ്പോഴും പഴയ ചിത്രങ്ങൾക്ക് തമിഴ്നാട്ടിലുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് ഈ റീ റിലീസുകളുടെ എണ്ണം കാണുമ്പോൾ മനസിലാകും.

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

SCROLL FOR NEXT