News

ഇനി സംവിധാനം തമിഴിൽ, അഞ്ജലി മേനോൻ കെആർജി സ്റ്റുഡിയോയ്‌ക്കൊപ്പം തമിഴ് ചിത്രം പ്രഖ്യാപിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സംവിധായിക അഞ്ജലി മേനോൻ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. കെആർജി സ്റ്റുഡിയോയുമായി സഹകരിച്ചാണ് തമിഴിൽ ആദ്യ ചിത്രം നിർമിക്കുന്നത്. അഞ്ജലി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'സന്തോഷ വാർത്ത നിങ്ങളുമായി പങ്കുവെക്കുന്നു, അടുത്ത ചിത്രം കെആർജി സ്റ്റുഡിയോയുമായി സഹകരിച്ച് തമിഴിൽ ആരംഭിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഉണ്ടാകണം'; എന്നാണ് അഞ്ജലി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തെ കുറിച്ചുള്ള മറ്റുവിവരങ്ങൾ ഒന്നും തന്നെ സംവിധായിക പുറത്തു വിട്ടിട്ടില്ല.

കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലെ 'ഹാപ്പി ജേര്‍ണി'യിലൂടെയാണ് അഞ്‍ജലി മേനോൻ മലയാളികൾക്ക് സുപരിചിതയാകുന്നത്. 'മഞ്ചാടിക്കുരു', 'ഉസ്താദ് ഹോട്ടൽ', 'കൂടെ', 'ബാംഗ്ലൂർ ഡേയ്‌സ്', തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അഞ്ജലിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'വണ്ടർ വുമൺ' ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അഞ്‍ജലി മേനോനായിരുന്നു.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT