News

നടൻ സുദേവ് നായർ വിവാഹിതനായി; വധു അമർദീപ് കൗർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: മലയാള സിനിമ താരം സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡൽ അമർദീപ് കൗർ ആണ് വധു. ​ഗുരുവായൂരിൽ വെച്ചു നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഏറെക്കാലമായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇൻസ്റ്റാഗ്രാം പേജിൽ രണ്ടുപേരും ചേർന്ന് നിരവധി റീൽസും ചെയ്തിട്ടുണ്ട്.

അനാർക്കലി, എസ്ര, കായംകുളം കൊച്ചുണ്ണി, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടനാണ് സുദേവ്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് നായർ മുംബൈയിലാണ് ജനിച്ചുവളർന്നത്.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT