News

എന്താണ് 'നേര്'; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നേര് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. സ്ക്രിപ്റ്റിൽ നിന്നും സ്ക്രീനിലേക്ക് എന്ന പേരിൽ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 23 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംവിധായകൻ ജിത്തുവും മറ്റ് ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത എല്ലാവരും വീഡിയോയിൽ അവരുടെ എക്‌സ്‌പീരിയൻസ് പറയുന്നുണ്ട്.

പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണ് നേര്. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം ലഭ്യമാണ്.

ഈ കോര്‍ട്ട് റൂം ഡ്രാമയില്‍ വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കെ കെ ശൈലജയ്ക്കെതിരായ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ജാതി സെൻസസിലൂടെ രാജ്യത്തിന്റെ എക്സ്റേ എടുക്കും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും; രാഹുൽ ഗാന്ധി

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയും ആലോചിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT