News

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയുടെ ചലച്ചിത്രാവിഷ്കാരം; 'പോച്ചർ' ഫെബ്രുവരി 23ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്ത്യയെ നടുക്കിയ ആനക്കൊമ്പ് വേട്ട വെബ് സീരീസാകുന്നു. 'പോച്ചർ' എന്ന് പേരിട്ടിരിക്കുന്ന സീരീസിൽ നിമിഷ സജയൻ, റോഷൻ മാത്യു എന്നിവരാണ് പ്രധാന താരങ്ങളാകുന്നത്. ആമസോൺ ഒറിജിനൽസിൽ എത്തുന്ന സീരീസ് ഫെബ്രുവരി 23-നാണ് സംപ്രേഷണം ആരംഭിക്കുന്നത്. കേരളത്തിലെ വനങ്ങളിൽ നടന്ന ആനക്കൊമ്പ് വേട്ടയെകുറിച്ചുള്ള കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് സീരീസ് ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിങ്ങനെ ആനക്കൊമ്പ് വേട്ട സംഘത്തിനെ പിടികൂടാൻ ജാവൻ മരണ പോരാട്ടം നടത്തിയ ഓഫീസർമാരുടെ ഓർമ്മകളും പോച്ചറിലൂടെ ദൃശ്യവത്കരിക്കുന്നുണ്ട്. ദിബ്യേന്ദു ഭട്ടാചാര്യ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവരും ഈ സീരിസിലെ പ്രധാന താരങ്ങളാണ്.

ഓസ്കർ ജേതാക്കളായ ക്യുസി എന്റർടൈൻമെന്റാണ് നിർമ്മാണം. ഇവരുടെ ആദ്യ ടെലിവിഷൻ സംരംഭം കൂടിയാണ് പോച്ചർ. എമ്മി പുരസ്കാര ജേതാവായ റിച്ചി മേത്തയാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. എട്ട് എപ്പിസോഡുകളായാണ് സീരീസ് എത്തുന്നത്. 'ഇയ്യോബിന്റെ പുസ്തകം', 'തുറമുഖം' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഗോപൻ ചിദംബരമാണ് സീരീസിന്റെ മലയാളം തിരക്കഥ ഒരിക്കിയിരിക്കുന്നത്.

കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ, കോഴിക്കോട് മെഡി.കോളേജിൽ ചികിത്സാപ്പിഴവ് ​​

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

SCROLL FOR NEXT