News

പത്താം ദിനവും വാലിബനോളം; പ്രതീക്ഷ കെടുത്താതെ ബോക്സ് ഓഫീസ് കളക്ഷൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്താം ദിവസവും പിന്നിടുമ്പോൾ 'മലൈക്കോട്ടൈ വാലിബന്റെ' യാത്ര തിയേറ്ററിൽ തുടരുകയാണ്. റെക്കോർഡ് കളക്ഷനും കുതിച്ച് ചാട്ടവുമൊന്നും ഇല്ലെങ്കിലും പതിഞ്ഞ താളത്തിൽ വാലിബന്റെ കളക്ഷൻ ഉയരുന്നുണ്ട് എന്ന് വേണം പുതിയ കണക്കുകളെത്തുമ്പോൾ മനസിലാക്കാൻ. 27 കോടിക്കടുത്താണ് വാലിബൻ ഇതുവരെ ആഗോള തലത്തിൽ സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേരളത്തിൽ നിന്ന് 12.92 കോടിയും ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിട്ടുണ്ട്. ഓവർസീസിൽ 11.70 കോടിയും മറ്റ് ഭാഗങ്ങളിൽ നിന്നും 2.25 കോടിയും ചിത്രം നേടി. വാലിബന്റെ ആകെ ബജറ്റ് 65 കോടിയാണ്. 65 കോടിയിലേക്ക് ഇനിയും വാലിബന് ഏറെ യാത്ര ചെയ്യേണ്ടതുണ്ടെങ്കിലും അതാനും നാളുകൾക്കുള്ളിൽ അത് സംഭവിക്കുമെന്നാണ് പ്രേക്ഷകരും കണക്ക് കൂട്ടുന്നത്.

സമീപകാലത്ത് ഒരു മലയാളം സിനിമയ്ക്കും ലഭിക്കാത്തത്ര ഹൈപ്പോടെയാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ സിനിമയ്ക്ക് പല കോണുകളിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ സിനിമ കൂടുതല്‍ പിന്തുണ നേടിയും തിയേറ്ററുകളിൽ ആരവം തീർത്തും മുന്നേറുകയാണ്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT