News

വാദി റം മരുഭൂമിയിൽ ഒരു നായകന്റെ രണ്ടു ചിത്രങ്ങൾ....

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വാദി റം മരുഭൂമിയിൽ അക്ഷയകുമാറിന്റെ ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' ചിത്രീകരണം പൂർത്തിയായി. അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നൂറിലധികം ദിവസം നീണ്ട ചിത്രീകരണത്തിനാണ് വാദി റം മരുഭൂമിയില്‍ സാക്ഷിയായത്.

സിനിമയില്‍ പൃഥ്വിരാജ് ആണ് പ്രതിനായകനായി എത്തുന്നത്. ദിവസങ്ങൾക്ക് മുന്‍പെത്തിയ ടീസര്‍ പൃഥ്വിരാജിന്‍റെ മലയാളം സംഭാഷണത്തിലാണ് ആരംഭിച്ചത്. സലാറിന് ശേഷം പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ഒരു മറുഭാഷാ ചിത്രമായിരിക്കും ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. കബീര്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്‍റെ പേര്. ഹിന്ദിയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ ചിത്രമാണിത്. അയ്യാ, ഔറംഗസേബ്, നാം ഷബാന എന്നിവയാണ് ബോളിവുഡില്‍ പൃഥ്വിയുടെ മുന്‍ ചിത്രങ്ങള്‍.

പൃഥ്വിരാജ് നായകനാകുന്ന മലയാളക്കര കാത്തിരിക്കുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവും വാദി റം മരുഭൂമിയിൽ വെച്ചായിരുന്നു. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഞാനും ജോണ്‍ ബ്രിട്ടാസും തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയി, സോളാര്‍ വിഷയം സംസാരിച്ചു: ചെറിയാന്‍ ഫിലിപ്പ്

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

SCROLL FOR NEXT