News

ജോളി കേസിന് ശേഷം ഇന്ത്യയെ നടുക്കിയ മറ്റൊരു കൊലപാതക കഥ; ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ക്രൈം ത്രില്ലർ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യു-സീരീസ് ആകുന്നു. 'ദ ഇന്ദ്രാണി മുഖർജി സ്റ്റോറി, ബറീഡ് ട്രൂത്ത്' എന്ന ഡോക്യു സീരീസ് നെറ്റ്ഫ്ലിക്സാണ് പുറത്തിറക്കുന്നത്. ഫെബ്രുവരി 23-ന് സംപ്രേക്ഷണം ആരംഭിക്കുന്ന സീരീസ് 2012 ഏപ്രിൽ 24ന് മുംബൈ നഗരത്തിൽ നടന്ന ദാരുണ കൊലപാതകത്തിന്റെ ചുരുളുകളഴിക്കും.

2015-ലാണ് ഷീന ബോറയുടെ കൊലപാതത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറം ലോകമറിയുന്നത്. ഇന്ദ്രാണി മുഖർജിയുടെ 2023 ലെ ഓർമ്മക്കുറിപ്പായ 'അൺബ്രോക്കൺ: ദി അൺടോൾഡ് സ്റ്റോറി' പുറത്തിറങ്ങിയതിന് മാസങ്ങൾക്ക് ശേഷമാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യു സീരീസ് സംപ്രേക്ഷണം ചെയ്യാൻ പോകുന്നു എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്.

ഇന്ദ്രാണി മുഖർജിയുടെ ജീവിതവും ആറ് വർഷത്തെ ജയിൽവാസവും വിവരിക്കുന്നതാണ് പുസ്തകം. നിലവിൽ ഇന്ദ്രാണി മുഖർജി ജാമ്യത്തിലാണ്. ഇന്ദ്രാണി മുഖർജിയും മക്കളും മുതിർന്ന മാധ്യമ പ്രവർത്തകരും അഭിഭാഷകരും ഡോക്യു-സീരീസിന്റെ ഭാഗമാകുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ പിടിഐയോട് പറഞ്ഞു.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT