News

ആരോഗ്യ സംരക്ഷണം; മാർച്ച് വരെ ഒരു ചെറിയ ബ്രേക്കിന് ഒരുങ്ങി പ്രഭാസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയ നടനാണ് പ്രഭാസ്. താരത്തിന്റേതായി ഒടുവിൽ ഇറങ്ങിയ സലാർ രാജ്യമെമ്പാടും വലിയ വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ പ്രഭാസ് സിനിമാ തിരക്കുകളിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

ആരോഗ്യപരമായ കാരണങ്ങളാൽ ഈ വർഷം മാർച്ച് വരെ പ്രഭാസ് ഇൻഡസ്ട്രിയിൽ നിന്ന് ഇടവേളയെടുക്കുന്നതായാണ് റിപ്പോർട്ട്. തന്റെ പുതിയ ചിത്രമായ സലാറിന് ലഭിച്ച പ്രതികരണങ്ങളിൽ താരം സന്തുഷ്ടനാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കൽക്കി 2898 എഡി എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 9 നാണ് റിലീസ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് കൽക്കി 2898 എഡി നിർമ്മിക്കുന്നത്. 600 കോടി രൂപയാണ് 'കൽക്കി 2898 എഡി'യുടെ ബജറ്റ്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് കൽക്കി 2898 എഡി എന്നാണ് റിപ്പോർട്ട്.

കൽക്കി 2898 എഡിക്ക് പുറമെ രാജാസാബ് എന്ന സിനിമയും നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. റൊമാന്റിക് ഹൊറർ ഴോണറില്‍ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാരുതിയാണ്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ നിർമ്മാണം ടി ജി വിശ്വപ്രസാദ് നിർവഹിക്കുന്നു. വിവേക് ​​കുച്ചിബോട്ലയാണ് ചിത്രത്തിന്റെ സഹനിർമ്മാണം. തമൻ എസ് ആണ് സംഗീതസംവിധായകൻ.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT