News

ബോക്സ് ഓഫീസിൽ പതറാതെ 'വാലിബൻ'; ആ​ഗോള കളക്ഷൻ 24 കോടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ചർച്ചകളും വിവാദങ്ങളും കൊഴുക്കുമ്പോഴും തകരാതെ മലൈക്കോട്ടൈ വാലിബന്റെ ബോക്സ് ഓഫീസ് മുന്നേറ്റം. റീലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോൾ സിനിമയുടെ ആ​ഗോള കളക്ഷൻ 24.02 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയ കളക്ഷന്‍ 5.85 കോടി ആയിരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് ചിത്രം 11.02 കോടിക്കും 11.10 കോടിക്കുമിടയിലാണ് നേടിയിരിക്കുന്നത്. ജിസിസി, ഓവർസീസ് കളക്‌ഷൻ ഉൾപ്പടെ 12.27 കോടിയാണ് സിനിമയുടെ ആദ്യ ദിവസത്തെ ​ഗ്രോസ് കലക്‌ഷൻ.

മലൈക്കോട്ടൈ വാലിബന്റെ മേക്കിങ് വീഡിയോ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മോഹൻലാലിന്റെ ഫേസ്‍ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന മോഹൻലാലിന്റെ വാക്കുകൾക്കൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ കാണിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും മേക്കിങ് വീഡിയോയിൽ കാണാം. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

പാനൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ റീത്ത്

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

മഴ ശക്തമാണ്, ഇടുക്കിയില്‍ രാത്രി യാത്ര വേണ്ട

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

SCROLL FOR NEXT