News

'സ്വൽപ്പം റിച്ച് ആണ് കളി'; 'എൽ 2' ലൊക്കേഷൻ വീഡിയോ വൈറലാകുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സീക്വലാണ് എൽ 2 എമ്പുരാൻ. 2023 ഒക്ടോബറിൽ ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

സിനിമയുടെ അണിയറപ്രവർത്തകർ റേഞ്ച് റോവറുകളിലും ഹെലികോപ്ടറിലുമെല്ലാം ദൂരെയുള്ള ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മോഹൻലാൽ നായകനാകുന്ന സിനിമ വമ്പൻ സ്കെയിലിലായിരിക്കും ഒരുങ്ങുക എന്ന സൂചനകളാണ് ഈ വീഡിയോ നൽകുന്നത്. സിനിമയിലെ സുപ്രധാന രംഗങ്ങൾക്കായുള്ളതായാണ് ഈ വാഹനങ്ങൾ എന്നാണ് ഗ്രേപ്പ് വൈനിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരവുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത് എന്നാണ് അമേരിക്കയിലുള്ള യാത്രയ്ക്കിടെ മോഹൻലാൽ പറഞ്ഞത്. ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുങ്ങുന്ന എമ്പുരാൻ ഇരുപതോളം രാജ്യങ്ങളിലായാണ് ഷൂട്ട് ചെയ്യുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ പ്രദര്‍ശനത്തിനെത്തും. ലഡാക്കിലെ ആദ്യ ഷെഡ്യൂളിന് ശേഷം ഇടവേളയെടുത്ത സംഘം ഡിസംബറിലാണ് യുകെ ഷെഡ്യൂൾ ആരംഭിച്ചത്. മൂന്നാം ഷെഡ്യൂൾ ഇപ്പോൾ അമേരിക്കയിൽ നടക്കുകയാണ്.

മോഹൻലാൽ, സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്‌റാം ആകുമ്പോൾ സയിദ് മസൂദായി പൃഥ്വി വീണ്ടും എത്തും. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തെ ക്യാമറയിൽ പകർത്തുന്നത് സുജിത്ത് വാസുദേവ് ആണ്. എമ്പുരാനിലെ സംഗീതത്തെക്കുറിച്ച് സംഗീത സംവിധായകൻ ദീപക് ദേവ് റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചിരുന്നു.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT