News

ബൻസാലി പ്രൊജക്ടിൽ ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശാൽ; 'ലവ് ആൻഡ് വാർ' ഒരുങ്ങുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബോളിവുഡിലെ ഹിറ്റ് മേക്കർ സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. 'ലവ് ആൻഡ് വാർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് അണിയപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രധാന താരങ്ങളാകുന്നത് ആലിയ ഭട്ട്, രൺബീർ കപൂർ, വിക്കി കൗശൽ എന്നിവരാണ്. ഔദ്യോ​ഗികമായി ചിത്രം പ്രഖ്യാപിച്ചുകൊണ്ടാണ് കാസ്റ്റ് റിവീൽ ചെയ്തിരിക്കുന്നത്.

ലവ് ആൻഡ് വാർ 2025 ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ആലിയയും രൺബീറും വിക്കിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു പ്രണയ ചിത്രമായാണ് ലവ് ആൻഡ് വാർ എത്തുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ബൻസാലി ചിത്രത്തിൽ ആദ്യമായാണ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും എത്തുന്നത്. മാത്രമല്ല, വിക്കി കൗശലും സംവിധായകന്റെ ആദ്യത്തെ തിരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ കാസ്റ്റിങ് പ്രേക്ഷകർക്ക് ആവേശമുണ്ടാക്കുന്നുണ്ട്. ഗംഗുഭായ് കത്തിയവാടിയായിരുന്നു ആലിയ മുൻപ് അഭിനയിച്ച ബൻസാലി ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT