News

എന്താ മോനെ, ഇത് 'ലാൽ കോട്ട' അല്ലേ...; കേരളാ ബോക്സോഫീസിലെ പത്താമൻ ഇനി 'നേര്'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നേര് തിയേറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. റിലീസ് ചെയ്തു 17 ദിവസങ്ങൾ പിന്നിടുമ്പോൾ കേരളാ ബോക്സോഫീസിലെ പല റെക്കോർഡുകളും സിനിമ തിരുത്തികുറിച്ചിരിക്കുകയാണ്. സിനിമ ഇതിനകം കേരളാ ബോക്സോഫീൽ നിന്ന് ഏറ്റവും അധികം പണം വാരിയ സിനിമകളുടെ പട്ടികയിൽ പത്താം സ്ഥാനം പിടിച്ചടക്കി. കണ്ണൂർ സ്‌ക്വാഡിന്റെ കളക്ഷൻ മറികടന്നാണ് നേരിന്റെ ഈ നേട്ടം.

2018, പുലിമുരുകൻ, ബാഹുബലി 2, കെജിഎഫ് 2, ലൂസിഫർ, ലിയോ, ജയിലർ, ആർഡിഎക്സ്, ഭീഷ്മപർവ്വം എന്നീ സിനിമകളാണ് ആദ്യ ഒമ്പത് സ്ഥാനങ്ങളിലുളളത്. കൂടാതെ കഴിഞ്ഞ വർഷം കേരളത്തിൽ നിന്ന് ഏറ്റവും അധികം പണം നേടിയ സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നേര്. കഴിഞ്ഞ ദിവസം മാത്രം സിനിമ കേരളത്തിൽ നിന്ന് ഒരു കോടിയിലധികം രൂപ കളക്റ്റ് ചെയ്തിരുന്നു. സിനിമ അടുത്ത ദിവസങ്ങളിൽ തന്നെ കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ.

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.

കരമന അഖിലിന്റെ കൊലപാതകം; യുവാവ് കസ്റ്റഡിയില്‍

തീര്‍ന്നിട്ടും തീരാതെ സമരം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ഇന്ന് മുതല്‍ റാലികളും പ്രചാരണപരിപാടികളും

രാജേന്ദ്രന്‍റെ ശ്രമം സഹതാപതരംഗം സൃഷ്ടിച്ച് പുറത്തുപോകാന്‍; തള്ളി സിപിഐഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

SCROLL FOR NEXT