News

മമ്മൂട്ടി വരും, ജയറാം ഞെട്ടിക്കും; ത്രിൽ ഉറപ്പ് നൽകി 'ഓസ്‍ലർ' ട്രെയ്‌ലർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സമീപ കാലത്ത് ഇതരഭാഷാ സിനിമകളിൽ സജീവമായിരുന്ന ജയറാം 'ഓസ്‍ലറി'ലൂടെ മലയാളത്തിൽ ശക്തമായ സാന്നിധ്യം അറിയിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് പ്രേക്ഷകർ. ജനുവരി 11 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആവേശകരമായ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ അതിഥി വേഷം കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകിയാണ് ട്രെയ്‌ലർ അവസാനിക്കുന്നത്.

2020ലെ വിജയ ചിത്രം 'അഞ്ചാം പാതിരാ'യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് പ്രതീക്ഷയാണ്. ത്രില്ലർ ഒരുക്കുന്നതിലുള്ള പ്രാവീണ്യം മിഥുന്‍ ഒരിക്കൽകൂടി തെളിയിക്കുമെന്ന തോന്നൽ വിഡീയോ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള ജയറാമിനെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങളോടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. ട്രെയ്‌ലറിന് ഒടുവിൽ കേൾക്കുന്ന മമ്മൂട്ടിയുടെ ശബ്ദം താരം പ്രതിനായകനാണെന്ന സംശയവും ബാക്കിയാക്കുകയാണ്.

അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‍ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

SCROLL FOR NEXT