News

'കൽകി 2898' ഒരു സിനിമാറ്റിക് യൂണിവേഴ്സിന്റെ തുടക്കമോ?; നാഗ് അശ്വിൻ പറയുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെലുങ്ക് സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട സംവിധായകരിൽ ഒരാളാണ് നാഗ് അശ്വിൻ. 'യെവടെ സുബ്രഹ്മണ്യം', 'മഹാനടി' എന്നിങ്ങനെ അദ്ദേഹം ഒരുക്കിയ രണ്ട് സിനിമകളും പ്രേക്ഷകപ്രീതി നേടി. പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന 'കൽകി 2898 എഡി' ആണ് അണിയറയിലുള്ള നാഗ് അശ്വിൻ ചിത്രം. കൽകിയിലൂടെ തെലുങ്കിൽ പുതിയ സിനിമാറ്റിക് യൂണിവേഴ്സ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകൻ.

വാർത്തകൾ സത്യമല്ലെന്നും പ്രൊജക്റ്റ് കെ ഒരു 'സ്റ്റാൻഡ് എലോൺ' സിനിമയാണെന്നുമാണ് നാഗ് അശ്വിൻ പറഞ്ഞത്. ചിത്രത്തിന് സീക്വലുകളോ പ്രീക്വലുകളോ കാണില്ല. മൂന്ന് മാസത്തിൽ കൽകി 2898 എഡിയുടെ ട്രെയ്‌ലർ എത്തുമെന്നും സംവിധായകൻ വ്യക്തമാക്കി.

കൽകിക്ക് മുൻമാതൃകകൾ ഇല്ലെന്നും എല്ലാം ഒന്നിൽ നിന്ന് ഒരുക്കിയെടുക്കുകയാണെന്നുമാണ് സംവിധായകൻ പറഞ്ഞത്. അതുകൊണ്ട് തന്നെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് അധിക സമയമെടുക്കുന്നുണ്ട്.

വൈജയന്തി മൂവീസ് 300 കോടി ബജറ്റിലാണ് കൽകി ഒരുക്കുന്നത്. അമിതാഭ് ബച്ചൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉണ്ട്. കമൽഹാസൻ ആണ് പ്രതിനായക വേഷത്തിൽ എത്തുക. സന്തോഷ് നാരായണൻ സംഗീതം ഒരുക്കും.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2024 ജൂണിൽ കൽകി 2898 എ ഡി തിയേറ്ററുകളിൽ എത്തും. സാന്‍ ഡിയേഗോയില്‍ നടന്ന കോമിക് ഫെസ്റ്റിവലായ കോമിക്-കോണ്‍ 2023ലായിരുന്നു ചിത്രത്തിന്റെ ടൈറ്റിലും ഗ്ലിംപ്സ് വിഡിയോയും റിലീസ് ചെയ്തത്. കൽകിയാണ് കോമിക്-കോണിന്റെ ഭാഗമാവുന്ന ആദ്യ ഇന്ത്യൻ ചിത്രം.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT