News

'എനിക്കും നിനക്കുമിടയിലെന്ത്'; 'ആയാളും ഞാനും തമ്മിൽ' എന്ന പേരിനെ കുറിച്ച് തിരക്കഥാകൃത്ത് സഞ്ജയ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'അയാളും ഞാനും തമ്മിൽ' എന്ന സിനിമയെ കുറിച്ച് സഹോദര തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ സഞ്ജയ്. സിനിമയുടെ പേര് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ചാണ് സഞ്ജയ് സംസാരിച്ചത്. കെ എസ് രാധാകൃഷ്ണൻ എഴുതിയ 'ക്രിസ്തു ദർശനം' എന്ന പുസ്തകത്തിലെ ഒരു ഭാഗം സിനിമയുടെ ആശയവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അതിൽ നിന്നാണ് അയാളും ഞാനും തമ്മിൽ എന്ന പേര് ലഭിച്ചത് എന്നും സഞ്ജയ് പറഞ്ഞു. ഫാ. ബോബി ജോസ് കട്ടിക്കാടും സഞ്ജയും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് സിനിമ അനുഭവങ്ങൾ പങ്കുവെച്ചത്.

എന്റെ സഹോദരൻ ബോബി ഒരു ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഒരുപാട് അനുഭവങ്ങളൊക്കെ ഈ സിനിമയിൽ ഉണ്ട്. സിനിമ ചെയ്യുന്ന സമയത്ത് അതിന്റെ പേര് ഞങ്ങൾക്ക് കിട്ടിയിരുന്നില്ല. പല ടൈറ്റിലുകൾ ആലോചിച്ചിരുന്നെങ്കിലും അതിലേക്ക് എത്തിച്ചേർന്നിരുന്നില്ല. ആ സമയത്താണ് കെ എസ് രാധാകൃഷ്ണൻ എഴുതിയ ക്രിസ്തു ദർശനം എന്ന പുസ്തകം വളരെ യാദൃശ്ചികമായി വായിക്കാൻ ഇടയുണ്ടാകുന്നത്. അതിൽ പിശാച് ബാധിതൻ ക്രിസ്തുവിനോട് ചോദിക്കുന്ന ഭാഗമുണ്ട്, 'എനിക്കും നിനക്കുമിടയിലെന്ത്' എന്ന്. ഗുരുവിനും ശിഷ്യനുമിടയിലുള്ളത് വചനമാണ് എന്ന് രാധാകൃഷ്ണന്‍ സാർ പറുന്നുണ്ട്. ആ സിനിമയുടെ തീമും ഏകദേശം അതായിരുന്നു. അതിൽ നിന്നാണ് അയാളും ഞാനും തമ്മിൽ എന്ന പേരുണ്ടാകുന്നത്.
സഞ്ജയ് പറഞ്ഞു

ചലച്ചിത്ര നടനും നിർമ്മാതാവുമായ പ്രേം പ്രകാശിന്റെ മക്കളാണ് ബോബിയും സഞ്ജയ്‍യും. സിബി മലയിൽ സംവിധാനം ചെയ്ത 'എന്റെ വീട് അപ്പൂന്റേം' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'നോട്ട്ബുക്ക്' ആയിരുന്നു രണ്ടാമത്തെ ചിത്രം. മൂന്നാമത്തെ ചിത്രമായ 2011-ൽ പുറത്തിറങ്ങിയ 'ട്രാഫിക്' ജനശ്രദ്ധ നേടിയ ചിത്രമാണ്. ശേഷം ലാൽ ജോസ് സംവിധാനത്തിലൊരുങ്ങിയ അയാളും ഞാനും തമ്മിൽ, റോഷൻ അൻഡ്രൂസിന്റെ മുംബൈ പോലീസ്, കായംകുളം കൊച്ചുണ്ണി, ഉയരെ, നിർണ്ണായകം, വൺ, കാണെക്കാണെ എന്നിങ്ങനെ നിരവധി സിനിമകൾക്ക് ഇരുവരും തിരക്കഥയൊരുക്കിയിട്ടുണ്ട്.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT