News

'ചത്ത കഴുകനെ പച്ചയ്ക്ക് കടിച്ചു, ഓരോ ടേക്കിനു ശേഷവും മദ്യം കൊണ്ട് വായ് കഴുകി'; അർനോൾഡ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സിനിമ ജീവിതത്തിലെ അനുഭവം പങ്കുവെച്ച് ഹോളിവുഡ് ആക്ഷൻ സ്റ്റാർ അർനോൾഡ് ഷ്വാസ്നെ​ഗർ. ബി യൂസ്ഫുൾ: സെവൻ ടൂൾസ് ഫോർ ലൈഫ് എന്ന പുസ്തകത്തിലാണ് താൻ കടന്നുവന്ന സിനിമ ജീവിതത്തെ കുറിച്ച് അർനോൾഡ് മനസ് തുറന്നത്. 1982-ൽ പുറത്തിറങ്ങിയ 'കോനൻ ദ ബാർബേറിയൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ അനുഭവങ്ങളാണ് ഇപ്പോൾ ചർച്ചയാവുകയാണ്.

സിനിമയിലെ ഒരു രംഗത്തിനായി ചത്ത കഴുകനെ പല ആവർത്തി കടിക്കേണ്ടി വന്നു. ഒരോ തവണയും ടേക്കിന് ശേഷം താൻ വായ കഴുകിയിരുന്നത് മദ്യം ഉപയോഗിച്ചായിരുന്നുവെന്നും അർനോൾഡ് പുസ്തകത്തിലൂടെ ഒർത്തെടുക്കുന്നു. സിനിമയോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് തന്നെക്കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത് എന്നും നടൻ പറയുന്നു.

ആക്ഷൻ രംഗങ്ങളുടെ സ്വാഭാവികത നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചിരുന്നു. അതേ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുറിവുപറ്റി നാല്പത് തുന്നലുകൾ ഇട്ടത്. സംഘട്ടന രംഗത്തിന് ബോഡി ഡബിളോ ഡ്യൂപ്പുകളോ ഇല്ലാതിരുന്ന കാലമായതുകൊണ്ടു കാൽമുട്ടുകളിലേയും കൈമുട്ടുകളിലേയും തൊലി ഇളകുന്നതുവരെ ചില രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും നടൻ പറഞ്ഞു. ഏറെ നാളിന് ശേഷമാണ് വെയ്റ്റ്ലിഫ്റ്റിം​ഗിന്റെ പ്രാധാന്യം മനസിലാക്കിയത്. അതിന് ശേഷം സംഘട്ടന ജോലികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചുവെന്നും അർനോൾഡ് കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT