News

അനിരുദ്ധ് വരും വർഷവും 'ബിസി'; ഒരുങ്ങുന്നത് രജനി പടം മുതൽ ജൂനിയർ എൻടിആർ ചിത്രം വരെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെന്നിന്ത്യയിലെ എല്ലാ ഭാഷകളും കടന്ന് പാന്‍ ഇന്ത്യന്‍ റീച്ചിലെത്തി നില്‍ക്കുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. ഈ വർഷം രജനികാന്ത്, വിജയ് മുതൽ ഷാരൂഖ് ഖാൻ വരെയുള്ള സൂപ്പർതാരങ്ങളുടെ സിനിമകൾക്കായി അനിരുദ്ധ് സംഗീതം ഒരുക്കിയിരുന്നു. ഇതിൽ ഒട്ടുമിക്ക ഗാനങ്ങളും വൻ ഹിറ്റുകളുമായിരുന്നു. അടുത്ത വർഷവും അനിയുടേതായി മികച്ച ലൈനപ്പാണ് അണിയറയിലുള്ളത്.

ജയിലർ എന്ന രജനി ചിത്രത്തിന്റെ വിജയത്തിൽ അനിരുദ്ധിന്റെ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. അടുത്ത വർഷവും തലൈവർക്കായി അനിരുദ്ധ് സംഗീതമൊരുക്കുന്നുണ്ട്, അതും രണ്ട് സിനിമകൾക്കായി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യൻ' എന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് അനിരുദ്ധാണ്. കൂടാതെ ലോകേഷ് കനകരാജ് ഒരുക്കുന്ന തലൈവർ 171 ഉം അനിരുദ്ധിന്റെ സംഗീതത്തിലാകുമെത്തുക.

കമൽ ഹാസനും ശങ്കറും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഇന്ത്യൻ 2 ലും അതിന്റെ തുടർച്ചയായ ഇന്ത്യൻ 3 യിലും അനിരുദ്ധ് ഭാഗമാണ്. ഇന്ത്യൻ 2 ന്റെ ഫസ്റ്റ് ഗ്ലിംസ് റിലീസായായതിന് പിന്നാലെ അനിരുദ്ധിന്റെ സംഗീതത്തിന് ചില വിമർശനങ്ങൾ നേരിട്ടെങ്കിലും വിക്രമിൽ കമലിനായി റൂക്കിയ ആ മാജിക്ക് അനി ആവർത്തിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അജിത് നായകനാകുന്ന വിടമുയർച്ചി, ശിവകാർത്തികേയന്റെ എസ്കെ 23, പ്രതീപ് രംഗനാഥന്റെ എൽഐസി, അൻപറിവ് സംവിധായകരാകുന്ന ചിത്രം എന്നിങ്ങനെ പോകുന്നു അനിരുദ്ധിന്റെ തമിഴ് പ്രൊജക്ട്സ്.

തമിഴിന് പുറമെ തെലുങ്കിലും നിരവധി സിനിമകൾ അനിയുടേതായി ഒരുങ്ങുന്നുണ്ട്. ജൂനിയർ എൻടിആർ നായകനാകുന്ന ദേവര, അല്ലു അർജുൻ-ത്രിവിക്രം കൂട്ടുകെട്ടിന്റെ ചിത്രം, വിജയ ദേവരകൊണ്ടയുടെ വിഡി 12 എന്നിവയാണ് അനിരുദ്ധ് മ്യൂസിക്കിൽ എത്തുന്ന തെലുങ്ക് സിനിമകൾ.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT