News

'രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല'; ചലച്ചിത്ര അക്കാദമിയിൽ ഭിന്നതയില്ലെന്ന് ചെയർമാൻ രഞ്ജിത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് സംവിധായകൻ രഞ്ജിത്ത്. അക്കാദമിയിൽ ഭിന്നതയില്ലെന്നും അക്കാദമിക്കെതിരെ തങ്ങൾ ഒരു ചുവടുപോലും വെയ്ക്കില്ലെന്ന് യോഗം ചേർന്നെന്ന് പറയുന്നവർ അറിയിച്ചതായും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിക്കെതിരെ ഒരു സമാന്തര യോഗവും ഇവിടെ നടന്നിട്ടില്ലെന്ന് അക്കാദമി സെക്രട്ടറി സി അജോയിയും പ്രതികരിച്ചു.

അതേസമയം, അടുത്ത വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ക്യുറേറ്ററായി ഗോൾഡ സെല്ലത്തെ നിലനിർത്താൻ തീരുമാനിച്ചു. കൂടാതെ ചലച്ചിത്ര അക്കാദമിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ വിപുലപ്പെടുത്താനും തീരുമാനിച്ചു. കുക്കു പരമേശ്വൻ കൗൺസിലിന്റെ ഭാ​ഗമായേക്കും. സ്വയം മാറിനിൽക്കാൻ അഞ്ജലി മേനോൻ തീരുമാനിച്ചതോടെയാണ് കുക്കു പരമേശ്വരനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനിടെ കുക്കുവും താനും തമ്മിൽ നല്ല സൗഹൃദമുണ്ടെന്ന് വിവാദങ്ങൾക്ക് മറുപടിയായി രഞ്ജിത്ത് പറഞ്ഞു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

SCROLL FOR NEXT