News

ഐഎഫ്എഫ്കെ 2023; ഉദ്ഘാടന ചിത്രം സുഡാനിൽ നിന്ന് 'ഗുഡ്ബൈ ജൂലിയ'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ ഉദ്ഘാടന ചിത്രമാകുന്നത് സുഡാനിൽ നിന്നാണ്. നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ 'ഗുഡ്ബൈ ജൂലിയ'യാണ് പ്രദർശിപ്പിക്കുക. ഡിസംബർ എട്ടിന് മേളയുടെ ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ ആണ് സിനിമയുടെ പ്രദർശനം നടത്തുക.

സുഡാനിൽ നിന്ന് കാൻ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് 'ഗുഡ്ബൈ ജൂലിയ'. 2011-ലെ വിഭജന കാലത്ത് സുഡാനിൽ നിലനിന്നിരുന്ന സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്റെ പ്രമേയം. യുദ്ധ ഭൂമികയിൽ മനുഷ്യർ നേരിടുന്ന പല പ്രശ്നങ്ങളെയും തിരശീലയിലെത്തിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

ഡിസംബർ എട്ട് മുതൽ 15 വരെയാണ് ചലച്ചിത്ര മേള നടക്കുക. അതേസമയം, മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം അർപ്പിക്കും. 2015 ഐഎഫ്എഫ്കെയിൽ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ വിഖ്യാത ഇറാനിയൻ ചലച്ചിത്രകാരൻ ദാരിയുഷ് മെഹർജുയിയുടെ 'എ മൈനർ' ഉൾപ്പെടെ 12 പ്രതിഭകളുടെ ചിത്രങ്ങളും മേളയുടെ ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ 'യവനിക' എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പും ഈ വിഭാഗത്തിന്റെ മുഖ്യ ആകർഷണമാണ്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT