News

രഞ്ജി പണിക്കര്‍ക്ക് വീണ്ടും വിലക്കേ‍ർപ്പെടുത്തി ഫിയോക്; തിയേറ്റർ വിഹിതമായി നൽകേണ്ടത് 30 ലക്ഷം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് വീണ്ടും തീയേറ്ററുടമകളുടെ വിലക്ക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി തീയേറ്റർ വിഹിതമായി നൽകേണ്ട മുപ്പത് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയെന്നാരോപിച്ചാണ് തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നടപടി. കുടിശിക തീര്‍ക്കുംവരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തീയേറ്റർ ഉടമകളുടെ നിലപാട്.

കഴിഞ്ഞ ഏപ്രിൽ മാസവും രഞ്ജി പണിക്കർക്കെതിരെ ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. രഞ്ജി പണിക്കര്‍ അഭിനയിച്ചതോ അദ്ദേഹത്തിന് മറ്റേതെങ്കിലും തരത്തില്‍ പങ്കാളിത്തമുള്ളതോ ആയ ചിത്രങ്ങൾക്കുൾപ്പെടെയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്.

വിലക്ക് നിലനിൽക്കെ തന്നെ രഞ്ജി പ്രധാന വേഷത്തിലെത്തിയ 'സെക്ഷൻ 306 ഐപിസി' എന്ന ചിത്രം ഏപ്രില്‍ എട്ടിന് റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; ഒരാൾ കസ്റ്റഡിയിലെന്ന് സൂചന

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

SCROLL FOR NEXT