News

ഐഎഫ്എഫ്കെ 2023; 26 രാജ്യങ്ങളുടെ ഓ​സ്ക​ര്‍ എ​ന്‍ട്രി​ക​ള്‍ പ്രദർശിപ്പിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: 28-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഓസ്കർ എൻട്രികൾ പ്രദർശിപ്പിക്കും. 26 രാജ്യങ്ങളുടെ ഓസ്കർ എൻട്രികളാണ് പ്രദർശിപ്പിക്കുക. മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്ര​ത്തിനുള്ള ഓസ്കർ എൻട്രികളിൽ അ​ർ​ജ​ന്റീ​ന, ചി​ലി, മെ​ക്സി​ക്കോ, ജ​പ്പാ​ൻ, മ​ലേ​ഷ്യ, ബെ​ൽ​ജി​യം, പോ​ള​ണ്ട്, തു​ർ​ക്കി, ടു​ണീ​ഷ്യ, യ​മ​ൻ, ഇ​റാ​ഖ്, ജോ​ർ​ദാ​ൻ, ജ​ർ​മ്മ​നി, ഇ​റ്റ​ലി, ബ​ൾ​ഗേ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നിന്നുള്ള ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ എത്തുക.

ഇ​തി​ൽ അ​ഞ്ച് വ​നി​താ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടുന്നുണ്ട്. ടു​ണീ​ഷ്യ​ൻ സം​വി​ധാ​യി​കയായ കൗ​ത​ർ ബെ​ൻ ഹ​നി​യയുടെ 'ഫോ​ർ ഡോ​ട്ടേ​ഴ്സ്', സെ​ന​ഗ​ൽ സം​വി​ധാ​യി​ക റ​മാ​റ്റാ ടൗ​ലേ സിയുടെ ​'ബ​നാ​ൽ ആ​ൻ​ഡ് ആ​ഡാ​മ', ലി​ല അ​വ്ലെ​സ് എന്ന മെ​ക്സി​ക്ക​ൻ സം​വി​ധാ​യി​കയുടെ 'ടോ​ട്ടം', മ​ലേ​ഷ്യ​ൻ സം​വി​ധാ​യി​ക അ​മാ​ൻ​ഡ നെ​ൽ യുവിന്റെ 'ടൈ​ഗ​ർ സ്‌​ട്രൈ​പ്‌​സ്', ലി​ത്വാ​നി​യ​ൻ സം​വി​ധാ​യി​ക മ​രി​യ ക​വ്ത​രാ​ത്സെയുടെ 'സ്ലോ' ​എന്നിവയാണ് വ​നി​ത​ സംവിധായകരുടെ ചി​ത്ര​ങ്ങ​ൾ.

അതേസമയം, ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ എട്ട് സ്ത്രീകൾ സംവിധാനം ചെയ്ത സിനിമകൾ പ്രദർശിപ്പിക്കും. സ്ത്രീകൾ അനുഭവിക്കുന്ന ആശങ്കകളും ഉത്കണ്ഠകളും വികാരങ്ങളും പര്യവേക്ഷണങ്ങൾക്കും ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അനുഭവങ്ങളെക്കുറിച്ചുള്ള വൈവിധ്യമാർന്ന വീക്ഷണങ്ങൾക്കുമാണ് ഫീമെയിൽ ഗെയ്‌സ് വിഭ​ഗം വേദിയാകുന്നത്.

നതാലിയ ശ്യാമിന്റെ 'ഫൂട്ട്‌പ്രിന്റ്‌സ് ഓൺ വാട്ടർ', മിഞ്ജു കിമ്മിന്റെ 'എ ലെറ്റർ ഫ്രം ക്യോട്ടോ,' അമാൻഡ നെൽ ഇയുവിന്റെ 'ടൈഗർ സ്ട്രൈപ്‌സ്,' മൗനിയ മെഡോറിന്റെ 'ഹൂറിയ,' കൗതർ ബെൻ ഹാനിയയുടെ 'ഫോർ ഡോട്ടേഴ്‌സ്', റമതാ-ടൗലെയ് സൈസിന്റെ 'ബാനൽ ആൻഡ് അ‍‍‍ദമ', ജൂലൈ ജംഗിന്റെ 'നെക്സ്റ്റ് സോഹി', ലെറ്റിഷ്യ കൊളംബാനിയുടെ 'ദി ബ്രെയ്ഡ്' എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ.

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

SCROLL FOR NEXT