News

ഐഎഫ്എഫ്‌കെ 2023; ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് വിഭാഗത്തിൽ എട്ട് സിനിമകൾ, രണ്ട് മലയാളം ചിത്രങ്ങളും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

28-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ  ലോകമെമ്പാടുമുള്ള മേളകളിൽ അംഗീകാരം നേടിയ ഇന്ത്യൻ സിനിമകളെ ഉൾകൊള്ളിക്കുന്ന 'ഫെസ്റ്റിവൽ കലിഡോസ്‌കോപ്പ്' വിഭാഗത്തില്‍ എട്ട് ഇന്ത്യൻ സിനിമകള്‍. റോജിൻ തോമസിന്റെ 'ഹോം', ഡോ. ബിജുവിന്റെ 'അദൃശ്യജാലകങ്ങൾ' എന്നീ രണ്ട് സിനിമകളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ദിവാ ഷാ സംവിധാനം ചെയ്ത് 'ബഹാദൂർ - ദി ബ്രേവ്' (നേപ്പാളി), സൗരവ് റായിയുടെ 'ഗുരാസ്' (നേപ്പാളി), അനുരാഗ് കശ്യപിന്റെ 'കെന്നഡി' (ഹിന്ദി), സന്തോഷ് ശിവന്റെ 'മോഹ' (ഹിന്ദി), ജയന്ത് സോമാൽക്കറിന്റെ 'എ മാച്ച് ' (മറാത്തി), കരൺ തേജ്പാൽ സംവിധാനത്തിലൊരുങ്ങിയ 'സ്റ്റോളൻ' (ഇംഗ്ലീഷ്, ഹിന്ദി) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് സിനിമകൾ.

മറ്റ് വിഭാഗങ്ങളിലെ സിനിമകൾ

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ14 ചിത്രങ്ങളാണ് മത്സരിക്കുന്നത്. മലയാളം, ഹിന്ദി, ബംഗാളി, സ്പാനീഷ്, കസാഖ്, പേർഷ്യൻ, ജാപ്പനീസ്, പോർച്ചുഗീസ്, അസാറി, ഉസ്‌ബെക്ക് ഭാഷകളിൽ നിന്നാണ് ചിത്രങ്ങൾ. കനുബേൽ സംവിധാനം ചെയ്ച 'ആഗ്ര', ഡോൺ പാലത്തറയുടെ 'ഫാമിലി', ലുബ്ധക് ചാറ്റർജിയുടെ 'വിസ്പേഴ്‌സ് ഓഫ് ഫയർ ആൻഡ് വാട്ടർ', ഫാസിൽ റസാഖ് സംവിധാനം ചെയ്ത 'തടവ്' എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ.

ലൈല അവിലേസ് സംവിധാനം ചെയ്ത സ്പാനീഷ് ഭാഷയിലുള്ള 'ടോട്ടം', സാബിത് കുർമൻബെക്കോവ് സംവിധാനം ചെയ്ത കസാഖി ചിത്രം 'ദ സ്‌നോസ്റ്റോം', ഷോക്കിർ ഖോലിക്കോവ് സംവിധാനം ചെയ്ത ഉസ്‌ബെക്ക് ഭാഷയിലെ 'സൺഡെ', എഡ്ഗാർഡോ ഡീലെക്ക്, ഡാനിയൽ കാസബെ എന്നിവർ ചേർന്നൊരുക്കിയ 'സതേൺസ്റ്റോം', അസരി ഭാഷയിലുള്ള ഹിലാൽ ബൈദറോവ് ചിത്രം 'സെർമോൻ ടു ദി ബേർഡസ്', ഫിലിപ്പ് കാർമോണ സംവിധാനം ചെയ്ത സ്പാനീഷ് ചിത്രം 'പ്രിസൺ ഇൻ ദി ആൻഡീസ്', ലില്ലാ ഹല്ല സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം 'പവർ ആലി', റുഷൂകെ ഹമാഗുച്ചി സംവിധാനം ചെയ്ത ജാപ്പാനീസ് ചിത്രം 'ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റ്', ഡീഗോ ഡെൽ റിയോ സംവിധാനം ചെയ്ത മെക്‌സിക്കോയിൽ നിന്നുള്ള സ്പാനീഷ് ചിത്രം 'ഓൾ ദി സൈലൻസ്', ഫർഹാദ് ദെലാറാം സംവിധാനം ചെയ്ത പേർഷ്യൻ ചിത്രം 'അക്കില്ലസ്' എന്നിവയാണ് മറ്റു വിദേശഭാഷാ ചിത്രങ്ങൾ.

ഇന്ത്യൻ സിനിമ ഇന്ന്

ഇന്ത്യൻ സിനിമ ഇന്ന് മത്സര വിഭാഗത്തിൽ ഏഴ് ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഷാരുഖ് ഖാൻ ചാവഡയുടെ 'വിച്ച് കളർ?', ഡൊമിനിക് സാങ്മയുടെ 'റാപ്‌ചർ', ശ്രീജിത് എം മുഖർജിയുടെ 'പടടിക്', ഉത്തം കാമതിയുടെ 'ഖേർവാൾ', ഹവോബം പബൻ കുമാറിന്റെ 'ജോസഫ്സ് സൺ’, ഹർഷാദ് നളവാഡെയുടെ 'ഫോളോവർ' എന്നീ ചിത്രങ്ങളാണ് മത്സരിക്കുന്നത്.

മലയാള സിനിമ ഇന്ന്

മലയാളം സിനിമ ഇന്ന് വിഭാഗത്തിൽ ആനന്ദ് ഏകർഷിയുടെ 'ദ പ്ലേ', പ്രശാന്ത് വിജയിന്റെ 'പൈതൃകം', ശാലിനി ഉഷാദേവിയുടെ 'ഇന്നും എന്നും', റിനോഷുൺ കെയുടെ 'ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്', ശരത്കുമാർ വിയുടെ 'ബ്ലൂ ഹെയർ', ഗഗൻ ദേവിന്റെ 'ആപ്പിൾ ചെടികൾ', ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതൽ 44 വരെ', വിഘ്‌നേഷ് പി ശശിധരന്റെ 'ഷെഹറസാഡെ', രഞ്ജൻ പ്രമോദിന്റെ 'ഒ.ബേബി', ജിയോ ബേബിയുടെ 'കാതൽ: ദി കോർ', സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ എന്നിവരുടെ 'ആനന്ദ് മൊണാലിസ മരണം കാത്തിരിക്കുന്നു', സുനിൽ മാലൂരിന്റെ 'വളസെ പറവകൾ' എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT