News

സൂര്യ ഉപേക്ഷിച്ച 'ധ്രുവ നച്ചത്തിരം'; കാരണം വ്യക്തമാക്കി ഗൗതം മേനോൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് വിക്രം നായകനാകുന്ന 'ധ്രുവ നച്ചത്തിരം' റിലീസിനൊരുങ്ങുകയാണ്. വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് അപ്ഡേഷനുകളൊന്നും ലഭിക്കാതിരുന്ന സിനിമ വൈകാതെ തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ വ്യക്തമാക്കുകയായിരുന്നു. സ്പൈ ത്രില്ലർ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്കുമേൽ വലിയ പ്രതീക്ഷയാണ് ചിയാൻ ആരാധകർക്ക്. ധ്രുവ നച്ചത്തിരത്തിൽ നായകനായി ആദ്യം പരിഗണിച്ചത് സൂര്യയെ ആണ്. താരം പിന്മാറാനുള്ള കാരണം വ്യക്തമാക്കുകയാണ് സംവിധായകൻ.

സൂര്യയ്ക്കായാണ് കഥയെഴുതിയതെന്നും എന്നാൽ സിനിമയുടെ ആശയം താരത്തിന് 'കണക്ട്' ആയില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. ധ്രുവനച്ചത്തിരത്തിന് റഫറൻസ് പോയിന്റ് ഇല്ലെന്നതാണ് താരത്തെ ആശങ്കപ്പെടുത്തിയത്. സ്പൈ ത്രില്ലറുകൾ തമിഴ് സിനിമയിൽ മുമ്പ് ഉണ്ടായിട്ടില്ലെന്നതിനാൽ സിനിമ പ്രേക്ഷകരിലെത്തുമോ എന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയായിരുന്നു.

സൂര്യ, ഗൗതം മേനോൻ

ഒരു സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞ കഥ വിക്രമിന് ഒരുപാട് ഇഷ്ടപ്പെട്ടെന്നും അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറാവുകയായിരുന്നെന്നും ഗൗതം മേനോൻ പറഞ്ഞു. ധ്രുവ നച്ചത്തിരത്തിനായി നിർമ്മാതാവിനെ കൊണ്ടുവന്നതും വിക്രമാണെന്നാണ് സംവിധായകൻ പറഞ്ഞത്. സിനിമയ്ക്ക് സീക്വൽ ഉണ്ടായാൽ അതിൽ അഭിനയിക്കാനുള്ള താല്പര്യവും വിക്രം പ്രകടിപ്പിച്ചു. സിനിമ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗൗതം മേനോൻ.

ധനുഷ് നായകനായ 'എന്നൈ നോക്കി പായും തോട്ട'യിലും ഗൗതം മേനോൻ ആദ്യം പരിഗണിച്ചത് സൂര്യയെ ആയിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ തിരക്കഥയിൽ തൃപ്തിവരാത്തതിനാൽ പിന്മാറുകയായിരുന്നു. പകരമാണ് ധനുഷ് എത്തിയത്. നവംബർ 24നാണ് 'ധ്രുവ നച്ചത്തിരം' തിയേറ്ററുകളിൽ എത്തുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

SCROLL FOR NEXT