News

മാര്‍വലില്‍ ഇനി ലോകി ഉണ്ടാകില്ല; പതിറ്റാണ്ടുകൾ നീണ്ട യാത്ര അവസാനിപ്പിക്കുന്നുവെന്ന് ജിമ്മി ഫാലൺ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഒഴിച്ചുകൂടാനാകാത്ത കഥാപാത്രമാണ് ലോകി. പതിറ്റാണ്ടുകളായി മാർവലിന്റെ ഭാഗമായ ലോകിയെ ഇനി കാണാൻ കഴിഞ്ഞേക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് ആ കഥാപാത്രത്തെ അനശ്വരമാക്കിയ നടൻ ടോം ഹിഡിൽസ്റ്റൺ. ലോകിയ്ക്ക് മൂന്നാം സീസണ്‍ ഉണ്ടാകില്ലെന്നാണ് ടോം ഈ വാക്കുകളിലൂടെ നൽകുന്ന സൂചന.

ജിമ്മി ഫാലണിന്റെ 'ദ ടുനൈറ്റ് ഷോ'യിലാണ് ടോം ഇക്കാര്യം അറിയിച്ചത്. ലോകി സീസണ്‍ 2 അവസാനിച്ചതോടെ എല്ലാം പൂർണ്ണതയിലെത്തിയെന്നും ലോകിയായി പതിറ്റാണ്ടുകൾ നീണ്ട തന്റെ പ്രയാണം അവസാനിപ്പിക്കുകയാണെന്നുമാണ് ടോം പറഞ്ഞത്. നവംബർ ഒൻപതിനാണ് ലോകി സീസൺ 2 ആറാമത്തെയും അവസാനത്തെയും എപ്പിസോഡുകൾ സംപ്രേഷണം ചെയ്തത്.

'സീസണ്‍ 2ന്‍റെ സമാപനം എന്നത് 1, 2 സീസണുകളുടെ സമാപനം കൂടിയാണ്. ഇത് ആറ് സിനിമകളുടെയും 12 എപ്പിസോഡുകളുടെയും എന്‍റെ ജീവിതത്തിലെ 14 വർഷങ്ങളുടെയും സമാപനം കൂടിയാണ്. ലോകിയായി ആദ്യം അഭിനയിക്കുമ്പോൾ 29 വയസ്സായിരുന്നു, ഇപ്പോൾ എനിക്ക് 42 വയസ്സായി, ഒരു മികച്ച യാത്രയായിരുന്നു ഇത്,' ടോം ഹിഡിൽസ്റ്റൺ പറഞ്ഞു.

എംസിയുവിലെ ആദ്യ വില്ലനായി എത്തി അരങ്ങ് തകർത്ത ലോക പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടിയ ഹീറോയിക് കഥാപാത്രമാണ് ലോകി. സീസൺ 2 അവസാനിക്കുമ്പോൾ ലോകിയുടെ ഏറ്റവും ഗംഭീരമായ പെർഫോമൻസിന് കൂടിയാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ലോകിയുടെ ഉദ്ദേശ്യ ലക്ഷ്യം പൂർത്തിയാക്കിയെന്നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിലും കുറിച്ചത്.

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

SCROLL FOR NEXT