News

'ഞങ്ങളുടെ പ്രാർത്ഥനകൾ സഫലമായി'; കാണാതായ പെൺകുട്ടിയെ കണ്ടെത്തിയെന്ന് സണ്ണി ലിയോണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാണാതെ പോയ തൻ്റെ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പെൺകുട്ടിയെ കണ്ടുകിട്ടിയതായി താരം അറിയിച്ചത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കാണാതായി 24 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ കണ്ടെത്തിയതിൽ മുംബൈ പൊലീസിന് സണ്ണി നന്ദി അറിയിച്ചിട്ടുണ്ട്.

'അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾ സഫലമായി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുട്ടിയുടെ കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് നന്ദി അറിയിക്കുന്നു. പോസ്റ്റ് ഷെയർ ചെയ്ത് കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വൈറലാക്കിയ എല്ലാവർക്കും നന്ദി പറയുന്നു,' സണ്ണി ലിയോണി കുറിച്ചു.

മുംബൈയിലെ ജോ​ഗേശ്വരി ഭാ​ഗത്തുവെച്ച് നവംബർ 8നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരുവിവരങ്ങളും ചിത്രവും മാതാപിതാക്കളുടെ ഫോൺ നമ്പറിനൊപ്പം താരം പങ്കുവെച്ചിരുന്നു. സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിക്കുന്നവർക്ക് 50,000 രൂപയും കുട്ടിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 11,000 രൂപയും നൽകുമെന്നായിരുന്നു വാഗ്ദാനം.

അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്ത 'കെന്നഡി'യാണ് സണ്ണി ലിയോണിയുടെതായി ഒടുവിൽ പ്രേക്ഷകരിലെത്തിയ ചിത്രം. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രാഹുൽ ഭട്ട്, അഭിലാഷ് തപ്ലിയാൽ എന്നിവരാണ് കെന്നഡിയിലെ മറ്റു താരങ്ങൾ.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT